തിരുപ്പതി ∙ ടോക്കൺ വിതരണത്തിനായി ഗേറ്റുകൾ തുറന്നപ്പോൾ തീർഥാടകരുടെ വലിയ തിരക്കാണ് ഉണ്ടായതെന്നും മുൻപു ടോക്കണിന് ഇത്തരം സംവിധാനം ഇല്ലായിരുന്നെന്നും തിരുപ്പതിയിലെ അപകടത്തിന്റെ ദൃക്സാക്ഷികൾ പറഞ്ഞു. ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെയുണ്ടായ തിക്കിലുംതിരക്കിലുംപെട്ട് 3 സ്ത്രീകളടക്കം 6 പേരാണു മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുപ്പതി ∙ ടോക്കൺ വിതരണത്തിനായി ഗേറ്റുകൾ തുറന്നപ്പോൾ തീർഥാടകരുടെ വലിയ തിരക്കാണ് ഉണ്ടായതെന്നും മുൻപു ടോക്കണിന് ഇത്തരം സംവിധാനം ഇല്ലായിരുന്നെന്നും തിരുപ്പതിയിലെ അപകടത്തിന്റെ ദൃക്സാക്ഷികൾ പറഞ്ഞു. ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെയുണ്ടായ തിക്കിലുംതിരക്കിലുംപെട്ട് 3 സ്ത്രീകളടക്കം 6 പേരാണു മരിച്ചത്. ഒട്ടേറെപേർക്കു പരുക്കേറ്റു. ഇന്നു പുലർച്ചെ 5ന് തുടങ്ങാനിരുന്ന കൂപ്പൺ വിതരണത്തിനായി ഇന്നലെ വൈകിട്ടു മുതൽ തന്നെ ഭക്തർ തടിച്ചുകൂടിയിരുന്നു.

‘‘ക്ഷേത്രത്തിൽ വലിയ തിരക്കിനെ തുടർന്നു തിക്കുംതിരക്കും ഉണ്ടായി. പൊലീസ് ഉദ്യോഗസ്ഥർ ഗേറ്റ് തുറന്നയുടൻ തീർഥാടകർ ടോക്കൺ വാങ്ങാൻ ഓടിക്കയറുകയായിരുന്നു. മുൻപു ടോക്കൺ ലഭിക്കുന്നതിനുള്ള ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. എന്റെ കുടുംബത്തിലെ 20 അംഗങ്ങളിൽ 6 പേർക്കു പരുക്കേറ്റു. ഞങ്ങൾ രാവിലെ 11 മണിക്കു ക്യുവിൽ നിന്നതാണ്. ഈ സമയത്ത് ഞങ്ങൾക്കു പാലും ബിസ്കറ്റും നൽകിയിരുന്നു. വലിയസംഘം പുരുഷ തീർഥാടകർ ടോക്കണിനായി ഓടിക്കയറിയതാണ് അപകടമുണ്ടാക്കിയത്. ഒട്ടേറെ സ്ത്രീകൾക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്’’– ദൃക്സാക്ഷിയായ സ്ത്രീ മാധ്യമങ്ങളോടു പറഞ്ഞു.

ADVERTISEMENT

അപകടത്തിൽ മരിച്ചവരിൽ ഒരാളായ സേലം സ്വദേശി മല്ലികയുടെ ഭർത്താവും തന്റെ ദുഃഖകരമായ അനുഭവം പങ്കുവച്ചു. ‘‘എന്റെ ഭാര്യയും മറ്റുള്ളവരും വൈകുണ്ഠ ദ്വാര ദർശൻ ടിക്കറ്റുകൾ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണു തിക്കുംതിരക്കും ഉണ്ടായത്. അത് അവളുടെ മരണത്തിനിടയാക്കി. ബന്ധുക്കൾ ഇങ്ങോട്ടു തിരിച്ചിട്ടുണ്ട്’’– അദ്ദേഹം പറഞ്ഞു. ‘ദർശൻ’ ടോക്കണുകൾ വിതരണം ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായതെന്നു തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അധികൃതരും സ്ഥിരീകരിച്ചു. കാര്യങ്ങൾ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നും മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം വ്യാഴാഴ്ച കാണുമെന്നും ടിടിഡി ചെയർമാൻ ബി.ആർ.നായിഡു പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നു മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

English Summary:

Tirupati stampede: "When police opened the gate, pilgrims rushed to...": Eyewitness recalls Tirupati stampede