ഡൽഹിയെ വലച്ച ബോംബ് ഭീഷണി പരമ്പര: പ്ലസ്ടു വിദ്യാർഥി കസ്റ്റഡിയിൽ
ന്യൂഡൽഹി∙ ഡൽഹിയിൽ നിരവധി സ്‌കൂളുകളിൽ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ പ്ലസ് ടു വിദ്യാർഥി കസ്റ്റഡിയിൽ. തന്റെ സ്‌കൂളിലെ പരീക്ഷ ഒഴിവാക്കാനായിരുന്നു വിദ്യാർഥിയുടെ വ്യാജ ബോംബ് സന്ദേശങ്ങളെന്ന് പൊലീസ് കണ്ടെത്തി. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

6 തവണയാണ് പല സ്കൂളുകൾക്കായി വിദ്യാർഥി വ്യാജ ബോംബ് സന്ദേശം അയച്ചത്. ഓരോ തവണയും സംശയം തോന്നാതിരിക്കാൻ, ഒന്നിലധികം സ്കൂളുകൾക്ക് ഇ–മെയിലുകൾ അയക്കുകയായിരുന്നു. ഒരിക്കൽ 23 സ്കൂളുകളിലേക്ക് ഒരു മെയിൽ അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത വിദ്യാർഥി സ്‌കൂളിൽ പരീക്ഷ എഴുതാൻ ആഗ്രഹിച്ചിരുന്നില്ല. ബോംബ് ഭീഷണി കാരണം പരീക്ഷകൾ റദ്ദാക്കിയതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബോംബ് സ്‌ക്വാഡുകൾ സ്കൂളുകളിലേക്ക് എത്തുന്നതും വിദ്യാർഥികളെ തിരികെ വീട്ടിലേക്ക് അയക്കുന്നതും പതിവായിരുന്നു. ക്രമസമാധാന പ്രശ്‌നത്തിൽ ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി അതിഷി ആഞ്ഞടിച്ചതോടെ ബോംബ് ഭീഷണി രാഷ്ട്രീയ സംഘർഷത്തിനും കാരണമായിരുന്നു.