പാട്ടിന്റെ പൗർണമിച്ചന്ദ്രനുറങ്ങി; തൊഴുകൈകളോടെ കേരളം, ആദരാഞ്ജലിയർപ്പിച്ച് ജനാവലി
P Jayachandran Death News
തൃശൂർ ∙ ഭാവഗായകന് ഹൃദയാഞ്ജലിയോടെ പ്രിയപ്പെട്ടവരും ആരാധകരും. മമ്മൂട്ടി, ശ്രീകുമാരൻ തമ്പി, ബാലചന്ദ്ര മേനോൻ, രമേശ് ചെന്നിത്തല, പെരുവനം കുട്ടൻമാരാർ, സത്യൻ അന്തിക്കാട്, മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ തുടങ്ങിയവരടക്കം വൻ ജനാവലിയാണ് തൃശൂർ സംഗീത നാടക അക്കാദമി ഹാളിൽ പ്രിയ ഗായകന് ആദരമർപ്പിക്കാനെത്തിയത്.

തൃശൂർ ∙ ഭാവഗായകന് ഹൃദയാഞ്ജലിയോടെ പ്രിയപ്പെട്ടവരും ആരാധകരും. മമ്മൂട്ടി, ശ്രീകുമാരൻ തമ്പി, ബാലചന്ദ്ര മേനോൻ, രമേശ് ചെന്നിത്തല, പെരുവനം കുട്ടൻമാരാർ, സത്യൻ അന്തിക്കാട്, മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ തുടങ്ങിയവരടക്കം വൻ ജനാവലിയാണ് തൃശൂർ സംഗീത നാടക അക്കാദമി ഹാളിൽ പ്രിയ ഗായകന് ആദരമർപ്പിക്കാനെത്തിയത്. വി.െക. ശ്രീകണ്ഠൻ എംപി, എംഎൽഎമാരായ മുരളി പെരുനെല്ലി, പി.ബാലചന്ദ്രൻ, മേയർ എം.കെ. വർഗീസ്, കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, കൽദായ സഭാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ഔഗിൻ കുര്യാക്കോസ്, സംവിധായകരായ കമൽ, പ്രിയനന്ദൻ, ജയരാജ്, സിബി മലയിൽ, സംഗീത സംവിധായകരായ വിദ്യാധരൻ, ഔസേപ്പച്ചൻ തുടങ്ങിയവരും ആദരാഞ്ജലിയർപ്പിച്ചു.
നാളെ രാവിലെ 9 മണി മുതൽ 12 മണിവരെ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും. വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ.
ഇതിഹാസ ശബ്ദം കൊണ്ട് അനുഗൃഹീതമായ ജീവിതമായിരുന്നു ജയചന്ദ്രന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും. ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെയും ആരാധകരുടെയും വിഷമത്തിൽ പങ്കുചേരുന്നുവെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു മലയാളികളുടെ പ്രിയ ഗായകന്റെ വിയോഗം. വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അർബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.
ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, സിനിമാ രംഗത്തെ പ്രമുഖർ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പി. ജയചന്ദ്രൻ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. കേരള സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്കാരവും ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.