മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം: കെ.ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു
തിരുവനന്തപുരം ∙ മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുകൾ തുടങ്ങിയെന്ന വിവാദത്തെത്തുടർന്നു സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു. വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെ ഏതു തസ്തികയിൽ നിയമിക്കണമെന്നു പിന്നീടു തീരുമാനിക്കും. ഗോപാലകൃഷ്ണനൊപ്പം സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥനായ എൻ.പ്രശാന്ത്, തനിക്കു ലഭിച്ച കുറ്റപത്രത്തിനു മറുപടിയായി ചീഫ് സെക്രട്ടറിയുടെ നടപടികളെ ചോദ്യംചെയ്തു കത്തയച്ചിരുന്നു. എന്നാൽ, ഗോപാലകൃഷ്ണൻ താൻ തെറ്റു ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറിക്കു മറുപടി നൽകിയത്.

തിരുവനന്തപുരം ∙ മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുകൾ തുടങ്ങിയെന്ന വിവാദത്തെത്തുടർന്നു സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു. വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെ ഏതു തസ്തികയിൽ നിയമിക്കണമെന്നു പിന്നീടു തീരുമാനിക്കും.
ഗോപാലകൃഷ്ണനൊപ്പം സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥനായ എൻ.പ്രശാന്ത്, തനിക്കു ലഭിച്ച കുറ്റപത്രത്തിനു മറുപടിയായി ചീഫ് സെക്രട്ടറിയുടെ നടപടികളെ ചോദ്യംചെയ്തു കത്തയച്ചിരുന്നു. എന്നാൽ, ഗോപാലകൃഷ്ണൻ താൻ തെറ്റു ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറിക്കു മറുപടി നൽകിയത്.
വാട്സാപ് ഗ്രൂപ്പ്: നാൾവഴി
ഒക്ടോബർ 31: മല്ലു ഹിന്ദു ഓഫിസേഴ്സ് എന്ന പേരിൽ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ അഡ്മിൻ ആയ വാട്സാപ് ഗ്രൂപ്പ് പ്രത്യക്ഷപ്പെടുന്നു. ഗ്രൂപ്പിനെക്കുറിച്ച് ഉദ്യോഗസ്ഥരിൽ പലരും ആശങ്കയറിയിക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത ഗോപാലകൃഷ്ണൻ, ഫോൺ ആരോ ഹാക്ക് ചെയ്തുവെന്ന് ഉദ്യോഗസ്ഥർക്കു സന്ദേശമയയ്ക്കുന്നു.
നവംബർ 3: ഹാക്ക് ചെയ്തവർ മുസ്‌ലിം ഉദ്യോഗസ്ഥരുടെ പേരിലും ഗ്രൂപ്പുണ്ടാക്കിയെന്ന് ഗോപാലകൃഷ്ണൻ. അതിന്റെ സ്ക്രീൻഷോട്ട് പുറത്തുവിടുന്നു.
നവംബർ 4: ഫോൺ ഹാക്ക് ചെയ്തുവെന്നു കാട്ടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കു ഗോപാലകൃഷ്ണൻ പരാതി നൽകുന്നു. ഫോൺ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അതിലുള്ള തന്റെ സ്വകാര്യ ശേഖരം നീക്കേണ്ടതിനാൽ ഫോൺ ഒരു ദിവസം കൂടി കയ്യിൽ വയ്ക്കുകയാണെന്ന് അദ്ദേഹത്തിന്റെ മറുപടി.
നവംബർ 5: ഫോൺ പൊലീസിനു കൈമാറുന്നു.
നവംബർ 6: ഫോണിൽ ഹാക്കിങ് നടന്നിട്ടില്ലെന്ന് വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ പൊലീസിനെ അറിയിക്കുന്നു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഗോപാലകൃഷ്ണൻ രണ്ടാമത്തെ ഫോണും അന്വേഷണ സംഘത്തിനു കൈമാറുന്നു.
നവംബർ 7: ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് പൊലീസിനെ ഗൂഗിൾ അറിയിക്കുന്നു. ∙
നവംബർ 8: ഗോപാലകൃഷ്ണൻ ഫോൺ ഫോർമാറ്റ് ചെയ്ത് അതിലെ മുഴുവൻ വിവരങ്ങളും നീക്കിയതിനാൽ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്ന് പൊലീസിനു ഫൊറൻസിക് സംഘത്തിന്റെ റിപ്പോർട്ട്. ∙
നവംബർ 9: ഗോപാലകൃഷ്ണന്റെ ഫോണിൽ ഹാക്കിങ് നടന്നിട്ടില്ലെന്നും വിവാദ ഗ്രൂപ്പ് രൂപീകരിച്ച സമയത്ത് 2 ഫോണുകളും അദ്ദേഹത്തിന്റെ കൈവശം തന്നെയുണ്ടായിരുന്നുവെന്നും കാട്ടി ചീഫ് സെക്രട്ടറിക്ക് ഡിജിപിയുടെ റിപ്പോർട്ട്. ∙
നവംബർ 10: ഗ്രൂപ്പുണ്ടാക്കിയതിൽ ഗോപാലകൃഷ്ണൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ഉചിത നടപടി സ്വീകരിക്കണമന്നുമുള്ള ശുപാർശയോടെ റിപ്പോർട്ട് മുഖ്യമന്ത്രിക്കു ചീഫ് സെക്രട്ടറി കൈമാറി.
നവംബർ 11: കെ.ഗോപാലകൃഷ്ണന് സസ്പെൻഷൻ