പുതിയങ്ങാടി നേർച്ച: ഇടഞ്ഞ ആന എടുത്തെറിഞ്ഞയാൾ മരിച്ചു
മലപ്പുറം ∙ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ സംഭവത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഏഴൂർ സ്വദേശി കൃഷ്ണൻ കുട്ടി (58) മരിച്ചു. നേർച്ചയ്ക്കിടെ ഇടഞ്ഞ ആന കൃഷ്ണൻകുട്ടിയെയും പോത്തന്നൂർ ആലുക്കൽ ഹംസയെയും തുമ്പിക്കൈ കൊണ്ട് പിടിക്കുകയായിരുന്നു. ഇതിനിടെ ഹംസ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൃഷ്ണൻകുട്ടിയെ തുമ്പിക്കൈക്കും കൊമ്പിനും ഇടയിൽ തൂക്കിയെടുത്ത് ഉയർത്തിയ ആന താഴേക്ക് എറിഞ്ഞു. അടുത്തു നിന്നിരുന്ന ചിലരാണ് ഇയാളെ വലിച്ചെടുത്ത് മാറ്റിയത്.

മലപ്പുറം ∙ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ സംഭവത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഏഴൂർ സ്വദേശി കൃഷ്ണൻ കുട്ടി (60) മരിച്ചു. നേർച്ചയ്ക്കിടെ ഇടഞ്ഞ ആന കൃഷ്ണൻകുട്ടിയെയും പോത്തന്നൂർ ആലുക്കൽ ഹംസയെയും തുമ്പിക്കൈ കൊണ്ട് പിടിക്കുകയായിരുന്നു. ഇതിനിടെ ഹംസ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൃഷ്ണൻകുട്ടിയെ തുമ്പിക്കൈക്കും കൊമ്പിനും ഇടയിൽ തൂക്കിയെടുത്ത് ഉയർത്തിയ ആന താഴേക്ക് എറിഞ്ഞു. അടുത്തു നിന്നിരുന്ന ചിലരാണ് ഇയാളെ വലിച്ചെടുത്ത് മാറ്റിയത്. ഇതോടെ ആന ശാന്തമായി അനങ്ങാതെ നിന്നു. ഇതിനിടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റു 4 ആനകളെ പാപ്പാന്മാർ മാറ്റി. തുടർന്ന് പാപ്പാനും മറ്റുള്ളവരും ചേർന്ന് ശ്രീക്കുട്ടൻ എന്ന ആനയെ തളച്ചു. ഭാര്യ: പ്രേമ ഡ്രൈവിങ് സ്‌കൂൾ ടീച്ചറാണ്. മക്കൾ: അജിത്, അഭിജിത്.
ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്‌ടറോട് ഹൈക്കോടതി ഇന്നലെ റിപ്പോർട്ട് തേടിയിരുന്നു. പരിപാടിക്ക് അനുമതി നൽകിയ കാര്യത്തിലടക്കം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. തിങ്കളാഴ്‌ച കലക്‌ടർ റിപ്പോർട്ട് നൽകണം.