ശബരിമല ∙ മകരവിളക്ക് ദർശനത്തിനു ശേഷം പമ്പയിൽനിന്നു തീർഥാടകർക്കു മടങ്ങാൻ കെഎസ്ആർടിസി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസ് പമ്പ - നിലയ്ക്കൽ ചെയിൻ സർവീസിനും 350 ബസ് ദീർഘദൂര സർവീസിനുമാണ് ഉപയോഗിക്കുക. പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ ഞായറാഴ്ച രാത്രി എത്തിക്കുന്ന ബസ് പിന്നീട് പമ്പയിലേക്ക് തിരിക്കും. മകരജ്യോതി ദർശനത്തിനു ശേഷം 20ന് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ ഉണ്ടാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകരവിളക്ക് ദിനത്തിലെ തിരക്ക് പരിഗണിച്ച് നിലയ്ക്കൽ നിന്നും ദീർഘ ദൂര സർവീസുകൾ നടത്തും. മകരജ്യോതി ദർശനത്തിനു ശേഷം അട്ടത്തോട്ടിൽ നിന്നു തീർഥാടകരെ നിലയ്ക്കൽ എത്തിക്കുന്നതിനും ബസുകൾ ഏർപ്പെടുത്തും. ജനുവരി 7 വരെ വിവിധ ഡിപ്പോകളിൽ നിന്നായി 14,111 ദീർഘദൂര ട്രിപ്പുകൾ പമ്പയിൽ എത്തുകയും 14,156 ട്രിപ്പുകൾ വിവിധ ഭാഗങ്ങളിലേക്ക് പോകുകയും ചെയ്തു.

ADVERTISEMENT

നടതുറന്നശേഷം 4624 ബസ് ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. പമ്പ -ചെങ്ങന്നൂർ റൂട്ടിലാണ് ഏറ്റവും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തിയത്. വിവിധ ഡിപ്പോകളിൽ നിന്ന് 604 കണ്ടർക്ടർമാരും 668 ഡ്രൈവർമാരും ഇവിടെ സേവനത്തിനുണ്ട്.

Show comments