രാജിവച്ച് പി.വി.അൻവർ, നിലമ്പൂരിൽ മത്സരിക്കില്ലെന്നും പ്രഖ്യാപനം; തൃണമൂലിന്റെ സംസ്ഥാന കൺവീനറായി നിയമനം
| P V Anvar

തിരുവനന്തപുരം ∙ നിലമ്പൂർ എംഎൽഎ പി.വി.അൻവർ നിയമസഭാംഗത്വം രാജിവച്ചു. രാവിലെ സ്പീക്കർ എ.എൻ.ഷംസീറിനെ കണ്ടാണു രാജിക്കത്തു കൈമാറിയത്. തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായതിനു പിന്നാലെയാണ്, അയോഗ്യത ഒഴിവാക്കാനായി അൻവർ രാജിവച്ചത്. ശനിയാഴ്ചതന്നെ രാജിക്കത്ത് ഇമെയിൽ അയച്ചിരുന്നെന്നും നേരിട്ടു നൽകേണ്ടതിനാലാണു ഇന്നു സ്പീക്കറെ കണ്ട് കത്തു കൈമാറിയതെന്നും അൻവർ വ്യക്തമാക്കി.

ഇടതുപക്ഷവുമായി തെറ്റിയശേഷം തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനു പിന്നാലെയാണ് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചത്. 30 വര്‍ഷത്തോളം കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദ് ജയിച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തിൽ 2 തവണ അട്ടിമറി വിജയം നേടിയാണ് അൻവർ ഇടതുകേന്ദ്രങ്ങളിൽ താരമായത്. പൊലീസിനെതിരായ ആരോപണം ഉന്നയിച്ചപ്പോൾ കാര്യമായി ഏറ്റെടുക്കാതെ വന്നതോടെയാണു സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. രാജിവച്ചതോടെ 14 വര്‍ഷത്തെ ഇടതുബന്ധം അൻവർ ഉപേക്ഷിച്ചു.
എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാനെത്തിയത്. തൃണമൂലിന്റെ ഭാഗമായിനിന്നു പിണറായിസത്തിനെതിരായ പോരാട്ടം തുടരുമെന്നും അൻവർ വ്യക്തമാക്കി. സുപ്രധാന പ്രഖ്യാപനം നടത്താനായി വാർത്താസമ്മേളനം വിളിച്ചതിനു പിന്നാലെയാണു രാജി. തൃണമൂലിന്റെ സംസ്ഥാന കൺവീനറായി അൻവറിനെ നിയമിച്ചു. ഇന്നലെ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അൻവർ കണ്ടിരുന്നു.
കോൺഗ്രസ് നേതാവും എടവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.വി.ഷൗക്കത്തലിയുടെ മകനായ അന്‍വര്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണു പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതു സ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്കു തള്ളിയാണ് അന്‍വര്‍ ശ്രദ്ധേയനായത്. 2016ല്‍ നിലമ്പൂര്‍ പിടിക്കാൻ എൽഡിഎഫ് അന്‍വറിനെ നിയോഗിച്ചു. 2021ലും വിജയം ആവര്‍ത്തിച്ചു. 2014ല്‍ വയനാട് മണ്ഡലത്തില്‍നിന്നു സ്വതന്ത്രനായും 2019ല്‍ ഇടതുസ്വതന്ത്രനായി പൊന്നാനിയില്‍നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.
കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അതു മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ചു ശക്തി തെളിയിക്കാനുമാണ് അൻവറിന്‍റെ നീക്കമെന്നു വ്യാഖ്യാനമുണ്ടായിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്നും വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു. മമത നിർദേശിച്ചതു പ്രകാരമാണു രാജിവച്ചത്. തൃണമൂലിന്റെ ദേശീയ നേതൃത്വം നിലമ്പൂരിൽ പ്രചാരണത്തിന് എത്തുമെന്നും വ്യക്തമാക്കി തന്റെ രാഷ്ട്രീയ പ്രസക്തി പറഞ്ഞുറപ്പിക്കാനും അൻവർ ശ്രദ്ധിച്ചു.