മനംനിറച്ച് മകരജ്യോതി; ഭക്തലക്ഷങ്ങൾക്ക് ദർശനസായൂജ്യം, ശരണമന്ത്രമുഖരിതം ശബരിമല

ശബരിമല ∙ തിരുവാഭരണം ചാർത്തി അയ്യപ്പ സ്വാമിയെ കൺകുളിർക്കെ കണ്ട് മകരജ്യോതിയും ദർശിച്ച് സായൂജ്യമണയാൻ രണ്ടു ലക്ഷത്തോളം ഭക്തരാണ് ശബരിമലയിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര അൽപസമയത്തിനകം സന്നിധാനത്ത് എത്തിച്ചേരും. കനത്ത സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. മകര ജ്യോതി ദർശനത്തിനുള്ള പ്രധാന വ്യൂ പോയിന്റായ ഹിൽടോപ്പിൽ തീർഥാടകരുടെ വൻ പ്രവാഹമാണ്.

ശബരിമല ∙ കറുപ്പുടുത്ത് പതിനെട്ടു മലകളും ഭക്തലക്ഷങ്ങളും ധ്യാനമൗനത്തിലാണ്ടുനിന്നു. കളഭത്തണുപ്പും കർപ്പൂരഗന്ധവുമുള്ള കാറ്റ് സന്നിധാനത്ത് പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. അപ്പോൾ കിഴക്ക് കരിനീലയാകാശത്ത് ശ്രീഭൂതനാഥന്റെ മകുടരത്നം പോലെ മകരനക്ഷത്രമുദിച്ചു. അതിന്റെ പ്രതിഫലനം പോലെ താഴെ പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു. ഭൂമിമലയാളത്തിനും ഈരേഴുലകിനും അധിപതിയായ അയ്യന് മകരസംക്രമസന്ധ്യയിൽ തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന. പൊടുന്നനെ ഭക്തസാഗരം നിർവൃതിയുടെ വേലിയേറ്റത്തിലിളകി: ‘സ്വാമിയേ...’ കാറ്റും കാനനവും കാലവും അതേറ്റുവിളിച്ചു: ‘ശരണമയ്യപ്പാ....’
പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽനിന്നുള്ള തിരുവാഭരണഘോഷയാത്രയെ വൈകിട്ട് 5.30ന് ശരംകുത്തിയിൽ ശബരിമല എക്‌സിക്യുട്ടിവ് ഓഫിസർ ബി.മുരാരി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. പതിനെട്ടാം പടി കയറിയെത്തിയ തിരുവാഭരണ ഘോഷയാത്രയെ 6.30ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി വി.എൻ.വാസവൻ, തമിഴ്നാട് ഹിന്ദുമത ധർമ്മ സ്ഥാപനമന്ത്രി പി.കെ.ശേഖർ ബാബു, വി.കെ.ശ്രീകണ്ഠൻ എംപി, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, എംഎൽഎമാരായ പ്രമോദ് നാരായണൻ, കെ.യു ജനീഷ്‌കുമാർ, രാഹുൽ മാങ്കൂട്ടത്തിൽ, ദേവസ്വം ബോർഡ് അംഗങ്ങളായ എ.അജികുമാർ,ജി.സുന്ദരേശൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
തിരുവാഭരണ പേടകം പതിനെട്ടാംപടി ബലിക്കൽപുര വാതിലിലൂടെ സോപാനത്ത് എത്തിച്ചപ്പോൾ ശബരിമല തന്ത്രി കണ്ഠര് ബ്രഹ്‌മദത്തൻ, മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തിരുവാഭരണം ശ്രീകോവിലിൽ എത്തിച്ച ശേഷം ദീപാരാധനയ്ക്കായി നടയടച്ചു. അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവ് പണിയിച്ച തിരുവാഭരണങ്ങൾ സന്ധ്യാദീപാരാധനയിൽ അയ്യപ്പനെ അണിയിച്ചു.
ഈ സമയത്താണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായത്. കാർമേഘാവൃതമായ അന്തരീക്ഷത്തിൽ ചെറിയ ചാറ്റൽ മഴയുടെ അന്തരീക്ഷത്തിലായിരുന്നു ഇത്തവണ സന്നിധാനത്തെ മകരവിളക്ക് ദർശനം. തുടർന്ന് തിരുവാഭരണം അണിഞ്ഞുള്ള ദർശനവും ആരംഭിച്ചു. ജനുവരി 17 വരെ തിരുവാഭരണം അണിഞ്ഞുള്ള ദർശനം നടത്താം.
പന്തളത്ത് സൂക്ഷിച്ച തിരുവാഭരണങ്ങൾ മകരവിളക്ക് ഉത്സവത്തിനായി മൂന്നു പേടകങ്ങളിലാക്കി ശബരിമലയിലേക്ക് കാൽനടയായാണ് കൊണ്ടുവന്നത്. മകരസംക്രമ മുഹൂർത്തമായ രാവിലെ 8.45ന് മകരസംക്രമ പൂജ നടന്നു. തിരുവിതാംകൂർ കൊട്ടാരത്തിൽനിന്നും എത്തിച്ച നെയ്യ് അഭിഷേകം ചെയ്തു. വൈകീട്ട് 4.50നാണ് ദീപാരാധനയ്ക്കായി നട തുറന്നത്.