ആറു വയസ്സുള്ള കുട്ടിയെയും കുടുംബത്തെയും ആക്രമിച്ചു എന്ന പരാതിയിൽ പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗത്തിനെതിരെ നടപടി. അഭിഭാഷകയായ എസ്. കാർത്തികയെയാണ് അന്വേഷണ വിധേയമായി ചുമതലയിൽ നിന്ന് മാറ്റിയത്. പ്രിൻസിപ്പൽ സെക്രട്ടറിയുടേതാണ് നടപടി. കഴിഞ്ഞ മാർച്ചിൽ മലയാലപ്പുഴ സ്വദേശിയായ ആറുവയസ്സുകാരനെയും കുടുംബത്തെയും അസഭ്യം പറഞ്ഞു, കല്ലെറിഞ്ഞു തുടങ്ങിയവയാണ് പരാതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ ആറു വയസ്സുള്ള കുട്ടിയെയും കുടുംബത്തെയും ആക്രമിച്ചു എന്ന പരാതിയിൽ പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗത്തിനെതിരെ നടപടി. അഭിഭാഷകയായ എസ്. കാർത്തികയെയാണ് അന്വേഷണ വിധേയമായി ചുമതലയിൽ നിന്ന് മാറ്റിയത്. പ്രിൻസിപ്പൽ സെക്രട്ടറിയുടേതാണ് നടപടി. കഴിഞ്ഞ മാർച്ചിൽ മലയാലപ്പുഴ സ്വദേശിയായ ആറു വയസ്സുകാരനെയും കുടുംബത്തെയും അസഭ്യം പറഞ്ഞു, കല്ലെറിഞ്ഞു തുടങ്ങിയവയാണ് പരാതി. 

മലയാലപ്പുഴ സ്വദേശിനി ജീനയാണ് പരാതിക്കാരി. അനധികൃത മണ്ണെടുപ്പ് പൊലീസിനെ അറിയിച്ചതിന്റെ പേരിൽ ആക്രമിച്ചു എന്നാണ് കേസ്. മലയാലപ്പുഴ പൊലീസ് എടുത്ത കേസിൽ കാർത്തിക നാലാം പ്രതിയും ഭർത്താവ് അർജുൻ ദാസ് ഒന്നാം പ്രതിയുമാണ്.

English Summary:

Action against Pathanamthitta Child Welfare Committee member following allegations of child attack linked to a sand mining complaint.

Show comments