തിരുവനന്തപുരം∙ തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ വരുമാനം 1716.42 കോടി രൂപയായി ഉയർന്നതായി ഡിവിഷനൽ റെയിൽവേ മാനേജർ ഡോ.മനീഷ് ധപ്‌ല്യാൽ. റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ‘‘കഴിഞ്ഞ വർഷത്തേക്കാൾ 9 ശതമാനമാണു വരുമാനം വർധിച്ചത്. 8.1 കോടി യാത്രക്കാർ ഇക്കാലയളവിൽ ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിൽനിന്നു യാത്ര ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ വരുമാനം 1716.42 കോടി രൂപയായി ഉയർന്നതായി ഡിവിഷനൽ റെയിൽവേ മാനേജർ ഡോ.മനീഷ് ധപ്‌ല്യാൽ. റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ‘‘കഴിഞ്ഞ വർഷത്തേക്കാൾ 9 ശതമാനമാണു വരുമാനം വർധിച്ചത്. 8.1 കോടി യാത്രക്കാർ ഇക്കാലയളവിൽ ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിൽനിന്നു യാത്ര ചെയ്തു. ചരക്കു വരുമാനം 305.19 കോടി രൂപയും നോൺ ഫെയർ റവന്യു 24.38 കോടി രൂപയുമാണ്. റെക്കോർഡ് നമ്പർ ശബരിമല സ്െപഷൽ ട്രെയിനുകളോടിച്ചതു വഴി അഞ്ചു ലക്ഷം തീർഥാടകർക്കു യാത്രാ സൗകര്യമൊരുക്കി. 

75 കിലോമീറ്റർ ട്രാക്ക് നവീകരണം പൂർത്തിയാക്കി. തിരുവനന്തപുരം–എറണാകുളം റൂട്ടിൽ പരമാവധി വേഗം 100 ആയി ഉയർത്തി. 32 സ്റ്റേഷനുകളിൽ അഡ്വാൻസ്ട് ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനം സജ്ജമാക്കി. തിരുവനന്തപുരം പേട്ടയിലെ റെയിൽവേ ആശുപത്രിക്ക് എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു. ട്രെയിൻ വീൽ അറ്റകുറ്റപ്പണിക്കുള്ള പിറ്റ്‌ വീൽ ലെയ്ത്ത് സംവിധാനം എറണാകുളം മാർഷലിങ് യാഡിൽ സജ്ജമാക്കി. തിരുവനന്തപുരം–കാസർകോട് വന്ദേഭാരതിന് 20 കോച്ചുകൾ ലഭ്യമാക്കി’’ – അദ്ദേഹം പറഞ്ഞു.

English Summary:

Thiruvananthapuram Railway: Thiruvananthapuram Railway Division's revenue to ₹1716.42 crore, a nine percent increase year-on-year.