കിണർ, കുളം, പുഴ, ഗുഹ...; തിരഞ്ഞ് തണ്ടർബോൾട്ടും ഡോഗ് സ്ക്വാഡും; ആ കെണിയിൽ ചെന്താമര കുരുങ്ങി

നെന്മാറ ∙ 2019ൽ സജിതയെ കൊന്നശേഷം കാണാതായ ചെന്താമരയെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് പിടികൂടിയെങ്കിലും ഇരട്ടക്കൊലപാതകത്തിനു ശേഷം മുങ്ങിയ ഇയാളെ കണ്ടെത്താൻ പൊലീസ് കഷ്ടപ്പെട്ടു. തമിഴ്നാട്ടിലും ഇയാൾ ജോലി ചെയ്ത മറ്റിടങ്ങളിലുമെല്ലാം പരിശോധന നടത്തിയ പൊലീസ് പ്രദേശത്തെ കുളങ്ങളും കിണറുകളും വരെ അരിച്ചുപെറുക്കിയിരുന്നു.

പോത്തുണ്ടി വനമേഖലയിലും തിരച്ചിൽ നടത്തി. തണ്ടർബോൾട്ട് ഉൾപ്പെടെ നൂറിലേറെ പേർ വരുന്ന സംഘമാണ് ചെന്താമരയ്ക്കായി തിരച്ചിൽ നടത്തിയത്. കൊല്ലങ്കോട്ടുനിന്ന് അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം തിരുത്തംപാടം മേഖലയിലെ കുളം, പുഴ, വെള്ളക്കെട്ടുകൾ, പാറമടകൾ എന്നിവ പരിശോധിച്ചു. ചെന്താമരയുടെ മുറിയിൽനിന്നു വിഷക്കുപ്പി കണ്ടെടുത്ത പശ്ചാത്തലത്തിൽ ഇയാൾ വിഷം കഴിച്ചു വെള്ളത്തിൽ ചാടിയിരിക്കുമെന്ന നിഗമനത്തിലായിരുന്നു പരിശോധന നടത്തിയത്.
തണ്ടർബോൾട്ട് നാലു സംഘങ്ങളായി തിരിഞ്ഞാണ് ഡോഗ് സ്ക്വാഡ് സൂചന നൽകിയ അയ്യപ്പൻകുന്ന് വനമേഖലയിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയത്. 2019 ഓഗസ്റ്റ് 31ന് സജിതയെ കൊലപ്പെടുത്തിയതിനു ശേഷം വനമേഖലയിലേക്കു കടന്ന ഇയാളെ സെപ്റ്റംബർ ഒന്നിനു പിടികൂടിയിരുന്നു. വനത്തിൽ ഒളിച്ചിരുന്ന പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയതോടെ കാടിറങ്ങാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ അന്നു പിടിയിലായത്. സജിതയുടെ കൊലപാതകം നടത്തിയ ചെന്താമര ഒളിച്ചിരുന്ന നെല്ലിയാമ്പതിയിലെ പാറക്കുന്നിലെ ഗുഹയിലും ഇന്നലെ തിരച്ചിൽ നടത്തി.
ഇരട്ടക്കൊലയ്ക്കു ശേഷം രണ്ടു പകലും രണ്ടു രാത്രിയും പൊലീസിനെയും നാട്ടുകാരെയും ഇയാൾ വട്ടം കറക്കിയതു കുറച്ചൊന്നുമല്ല. തിങ്കളാഴ്ച രാവിലെയും ഇന്നലെ പകലും പൊലീസ് പലയിടത്തും തിരഞ്ഞു. ഇന്നലെ രാത്രിയിലെ തിരച്ചിൽ അതിസാഹസികമായിരുന്നു. നൂറിലധികം പൊലീസും നാട്ടുകാരുമാണ് തിരച്ചിലിൽ പങ്കെടുത്തത്. ചെന്താമരയെ പലയിടത്തും കണ്ടതായി വിവരം ലഭിച്ചതോടെ ആ ഭാഗത്തെല്ലാം പൊലീസ് അന്വേഷിച്ചു. ചെന്താമരയുമായി മുഖസാദൃശ്യമുള്ള ഒരാൾ നെന്മാറയിൽനിന്നു ബസിൽ കയറുന്നതായി വാർത്ത പ്രചരിച്ചിരുന്നു. ഇയാളെ പാലക്കാട് കോട്ടമൈതാനത്തു കണ്ടുവെന്നും ചിലർ പറഞ്ഞു. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
പ്രതി നേരത്തേ ജോലി ചെയ്ത കോഴിക്കോട് തിരുവമ്പാടിയിലും പൊലീസ് തിരച്ചിൽ നടത്തി. ഇതിനിടെ, ചെന്താമരയുടെ ഫോൺ തിരുവമ്പാടിയിൽ സ്വിച്ച് ഓൺ ആയെന്നു സൈബർ സെൽ കണ്ടെത്തി. പൊലീസ് ലൊക്കേഷൻ കണ്ടെത്തി അവിടെയെത്തിയെങ്കിലും ചെന്താമരയുടെ പഴയ സഹപ്രവർത്തകനാണ് ഈ സിം ഉപയോഗിക്കുന്നതെന്നു കണ്ടെത്തി. തിരുവമ്പാടി എസ്റ്റേറ്റിൽ ചെന്താമര നേരത്തേ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്നു. അന്ന് ഒപ്പം ജോലി ചെയ്ത ആളാണ് ഇയാൾ.
തമിഴ്നാട്ടിലെ തിരുപ്പൂർ, പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലും സംഘങ്ങളായി പൊലീസ് തിരഞ്ഞു. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ചെന്താമര ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയുടേതെന്നു കരുതുന്ന മൊബൈൽ ഫോൺ നാട്ടുകാരുടെ തിരച്ചിലിൽ പാടത്തുനിന്നു കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിൽ നിന്നു സിം കാർഡും ബാറ്ററിയും മാറ്റിയ നിലയിലായിരുന്നു.
നാട്ടുകാർക്കും പൊലീസിനും ആശ്വാസം
ചെന്താമരയെ രാത്രി വൈകി പിടികൂടിയതോടെ നാട്ടുകാർക്കൊപ്പം പൊലീസിനും ആശ്വാസം. കേസിൽ പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്ന ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ റിപ്പോർട്ടിനെ തുടർന്നു നെന്മാറ സ്റ്റേഷൻ ഇൻസ്പെക്ടർ എം.മഹേന്ദ്രസിംഹനെ സസ്പെൻഡ് ചെയ്തിരുന്നു. പ്രതി ചെന്താമര നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നും പ്രതിയിൽനിന്നു ഭീഷണിയുണ്ടെന്ന വീട്ടുകാരുടെ പരാതി ഗൗരവത്തിലെടുത്തില്ലെന്നും എഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. അതോടെ അന്വേഷണസംഘം ഏറെ പ്രതിരോധത്തിലായി. എങ്കിലും രാത്രി വൈകി പൊലീസ് തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിഷേധവുമായി സ്റ്റേഷൻ പരിസരത്തു തമ്പടിച്ച നാട്ടുകാർക്കിടയിലൂടെ പ്രതിയെ രാത്രി സ്റ്റേഷനിലെത്തിക്കാനും പൊലീസ് ഏറെ പ്രയാസപ്പെട്ടു. രോഷാകുലരായ നാട്ടുകാർ പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചതോടെ ഏറെ സാഹസികമായാണു പ്രതിയെ സ്റ്റേഷനിലേക്കു കയറ്റിയത്. ഒരു പതർച്ചയുമില്ലാതെയാണ് പ്രതി മൊഴി നൽകിയത്. സ്റ്റേഷൻ വളപ്പിനകത്ത് പൊലീസും കോൺഗ്രസ് നേതാക്കളുമായി തർക്കം നടന്നു. രാത്രി വൈകി സ്ഥലത്തെത്തിയ കെ.ബാബു എംഎൽഎ നാട്ടുകാരുടെ രോഷം തണുപ്പിക്കാൻ മുൻകൈയെടുത്തു.