പാതി വില സ്കൂട്ടർ തട്ടിപ്പിൽ നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഒരു കേസുകൂടി റജിസ്റ്റർ ചെയ്തു. ചേവരമ്പലം സ്വദേശി ടി. ജാനകിയുടെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. 2.16 കോടി രൂപ നഷ്ടമായെന്നാണ് പരാതി. ചൊവ്വാഴ്ചയും നടക്കാവ് സ്റ്റേഷനിൽ ഒരു കേസ് റജിസ്റ്റർ ചെയ്തിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പാതി വില സ്കൂട്ടർ തട്ടിപ്പിൽ നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഒരു കേസുകൂടി റജിസ്റ്റർ ചെയ്തു. ചേവരമ്പലം സ്വദേശി ടി. ജാനകിയുടെ പരാതിയിലാണു കേസ് റജിസ്റ്റർ ചെയ്തത്. 2.16 കോടി രൂപ നഷ്ടമായെന്നാണ് പരാതി. ചൊവ്വാഴ്ചയും നടക്കാവ് സ്റ്റേഷനിൽ ഒരു കേസ് റജിസ്റ്റർ ചെയ്തിരുന്നു.

421 ഗുണഭോക്താക്കൾക്കു 363 സ്കൂട്ടർ, 22 ലാപ്ടോപ്, 36 തയ്യൽ മെഷീൻ തുടങ്ങിയവ നൽകുന്നതിനായി ഗുണഭോക്തൃ വിഹിതമായി 2,16,45,745 രൂപയാണ് അക്കൗണ്ട് വഴിയും ചെക്ക് മുഖേനയും കൈമാറിയതെന്നു പരാതിക്കാരിയായ ജാനകി പറയുന്നു. 2024 ഒക്ടോബർ 9 മുതൽ നവംബർ 12 വരെയുള്ള കാലയളവിലാണ് ഇത്രയും പണം നൽകിയത്. നാഷനൽ എൻജിഒ കോൺഫെഡറേഷൻ സെക്രട്ടറി കെ.എൻ. ആനന്ദ് കുമാർ, ഗ്രാസ് റൂട്ട് ഇംപാക്ട് ഫൗണ്ടേഷൻ സിഇഒ അനന്തു കൃഷ്ണൻ, നാഷനൽ എൻജിഒ കോൺഫെഡറേഷൻ ആക്ടിങ് ചെയർപേഴ്സൻ ഡോ.ബീന സെബാസ്റ്റ്യൻ, നാഷനൽ എൻജിഒ കോൺഫെഡറേഷൻ ഡയറക്ടർ ഡോ. ഷീബ സുരേഷ്, നാഷനൽ എൻജിഒ കോൺഫെഡറേഷന്റെ മറ്റു ഡയറക്ടർമാർ എന്നിവർക്കെതിരെയാണു പരാതി.  55 സ്കൂട്ടർ, 100 ലാപ്ടോപ്, 395 തയ്യൽ മെഷീൻ, 26 ഗൃഹോപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

ADVERTISEMENT

72 ലക്ഷം രൂപ നഷ്ടമായെന്നാണു ചൊവാഴ്ച പരാതി നൽകിയ ബി. അരുൺ പറഞ്ഞത്. അവേയ്ർ എൻജിഒ സൊസൈറ്റി മുഖേനയാണ് അനന്തുകൃഷ്ണനു പണം കൈമാറിയതെന്നാണു പരാതി.  കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റും ഹാജരാക്കാൻ പരാതിക്കാരോട് ആവശ്യപ്പെട്ടുവെന്നും പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും നടക്കാവ് പൊലീസ് അറിയിച്ചു.

അനന്തു കൃഷ്ണന്റെ സീഡ് സൊസൈറ്റിക്കു പുറമേ വർഷങ്ങളായി പ്രവർത്തിക്കുന്ന 11 ചെറുകിട സന്നദ്ധ സംഘടനകളെ കൂടി ഉപയോഗിച്ചാണ് കോഴിക്കോട് ജില്ലയിൽ പദ്ധതി നടപ്പാക്കിയിരുന്നത്. ഗുണഭോക്തൃ വിഹിതം സന്നദ്ധ സംഘടനകളുടെ അക്കൗണ്ടിലൂടെ അനന്തു കൃഷ്ണന്റെ കൺസൽറ്റൻസി സ്ഥാപനത്തിനു കൈമാറുകയായിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ ഇടപാടു സംഘടനകളുടെ അക്കൗണ്ടിലൂടെ നടത്തുമ്പോൾ ഒരു വർഷം ഇത്രയധികം കാരുണ്യ പ്രവർത്തനം നടത്തുന്നവർ എന്ന നിലയിൽ ഇന്ത്യയിലെ വൻകിട കമ്പനികളുടെ സിഎസ്ആർ ഫണ്ട് സംഘങ്ങൾക്കു നേരിട്ടു ലഭിക്കാൻ വഴിയൊരുങ്ങും എന്നു ബോധ്യപ്പെടുത്തിയാണ് ഇവരെ പദ്ധതിയിൽ ചേർത്തത്.

English Summary:

Kozhikode half-price scam: Kozhikode half-price scam involves two complaints totaling ₹2.16 crore in losses.