ചന്ദ്രയാൻ- 3 ഇറങ്ങിയ ‘ശിവശക്തി’ പോയിന്റിന് പഴക്കം 370 കോടി വർഷം; നിർണായക വിവരങ്ങളുമായി ശാസ്ത്രജ്ഞർ

ബെംഗളൂരു∙ 2023ൽ ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ -3 സോഫ്റ്റ് ലാന്റിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് 370 കോടി വർഷം പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ.

ബെംഗളൂരു∙ 2023ൽ ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ -3 സോഫ്റ്റ് ലാന്റിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് 370 കോടി വർഷം പഴക്കമുണ്ടെന്നു ശാസ്ത്രജ്ഞർ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ‘ശിവശക്തി പോയിന്റ്’ എന്നറിയപ്പെടുന്ന പ്രദേശത്തിനാണ് ഇത്രയും പഴക്കമുണ്ടെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ഇലക്ട്രോ ഒപ്റ്റിക്സ് സിസ്റ്റംസ് സെന്റർ, അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി, ചണ്ഡിഗഡിലെ പഞ്ചാബ് സർവകലാശാല എന്നിവയിലെ ശാസ്ത്രജ്ഞർ ചേർന്ന് റെസല്യൂഷൻ റിമോട്ട് സെൻസിങ് ഡാറ്റാസെറ്റുകൾ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിൽ നിന്നാണ് ‘ശിവശക്തി പോയിന്റി’ന്റെ കാലപ്പഴക്കം നിർണയിച്ചത്.
2023 ഓഗസ്റ്റ് 23നായിരുന്നു വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വഹിക്കുന്ന ചന്ദ്രയാൻ -3 ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ഇറങ്ങിയത്. ഇതോടെ ചന്ദ്രനിൽ ബഹിരാകാശ പേടകം സോഫ്റ്റ് ലാന്റിങ് നടത്തുന്ന നാലാമത്തെ രാജ്യമായും ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിയിരുന്നു. സോവിയറ്റ് യൂണിയൻ, യുഎസ്, ചൈന എന്നീ രാജ്യങ്ങളായിരുന്നു ചന്ദ്രനിൽ സോഫ്റ്റ് ലാന്റിങ് നടത്തിയ മറ്റു രാജ്യങ്ങൾ.