കേന്ദ്രത്തിനെതിരായ നിയമപോരാട്ടത്തിന് വലിയ വില; അഭിഭാഷകര്‍ക്ക് സംസ്ഥാന സർക്കാർ നല്‍കിയത് 1.22 കോടി രൂപ

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കേസുകളില്‍ ഹാജരായ അഭിഭാഷകര്‍ക്കു ഫീസായി കേരള സര്‍ക്കാര്‍ നല്‍കിയത് 1.22 കോടി രൂപ. 2020 മുതല്‍ 2025 ജനുവരി വരെയുള്ള കണക്കാണിത്.

തിരുവനന്തപുരം∙ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കേസുകളില്‍ ഹാജരായ അഭിഭാഷകര്‍ക്കു ഫീസായി കേരള സര്‍ക്കാര്‍ നല്‍കിയത് 1.22 കോടി രൂപ. 2020 മുതല്‍ 2025 ജനുവരി വരെയുള്ള കണക്കാണിത്. പൗരത്വ ഭേദഗതി നിയമം, ബില്‍ തടഞ്ഞുവച്ച ഗവര്‍ണറുടെ നടപടി, കടമെടുക്കല്‍ പരിധി വെട്ടിക്കുറച്ച നടപടി എന്നിവയ്ക്കെതിരെയാണ് കേന്ദ്രത്തെ എതിര്‍കക്ഷിയാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയത്. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിന് മാത്രം 90.50 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കെ.കെ.വേണുഗോപാലിന് 22.50 ലക്ഷം രൂപയും കെ.വി.വിശ്വനാഥന് 5,50,000 രൂപയും ജയ്ദീപ് ഗുപ്തയ്ക്ക് 2,20,000 രൂപയുമാണ് നല്‍കിയിരിക്കുന്നത്.
2020ല്‍ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കല്‍ കേസില്‍ ഹൈക്കോടതിയില്‍ ഹാജരായ ജയദീപ് ഗുപ്തയ്ക്ക് 16.50 ലക്ഷം രൂപ ഫീസ് ഇനത്തില്‍ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവള ടെന്‍ഡര്‍ കേസില്‍ അഭിഭാഷകനായ വികാസ് സിങ്ങിനു നല്‍കിയിരിക്കുന്നത് 56 ലക്ഷം രൂപയാണ്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനു നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 2021 മേയ് മുതല്‍ ഇതുവരെ സര്‍ക്കാര്‍ അഭിഭാഷകര്‍ അല്ലാതെ പുറമേനിന്നുള്ള സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ കേസ് നടത്താന്‍ ഹൈക്കോടതിയില്‍ ഹാജരായിട്ടില്ലെന്നാണ് അഡ്വക്കറ്റ് ജനറലിന്റെ ഓഫിസ് വ്യക്തമാക്കുന്നത്.
നയതന്ത്രചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ വിചാരണ കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ കേരളത്തിനു വേണ്ടി ഹാജരായ കപില്‍ സിബലിന് ഫീസ് ഇനത്തില്‍ 31 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു.