പാനമ സിറ്റി ∙ യുഎസിൽനിന്നു നാടുകടത്തിയ ഇന്ത്യക്കാരടക്കം മുന്നൂറോളം കുടിയേറ്റക്കാർ പാനമയിലെ ഹോട്ടലിൽ തടവിൽ. ഹോട്ടലിലെ ചില്ലുജനലിന് അരികെ വന്നു കരയുകയും സഹായം അഭ്യർഥിക്കുകയും ചെയ്യുന്ന ഇവരുടെ ചിത്രങ്ങൾ പുറത്തു വന്നു. ഇന്ത്യ, ഇറാൻ, നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണു മധ്യഅമേരിക്കൻ രാജ്യമായ പാനമയിൽ കഴിയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാനമയും യുഎസും തമ്മിലുള്ള കരാർ പ്രകാരം ഇവർക്കു ഭക്ഷണവും ആരോഗ്യസേവനങ്ങളും നൽകുന്നുണ്ട്. നാടുകളിലെത്തിക്കാൻ രാജ്യാന്തര സന്നദ്ധ സംഘടനകൾ സൗകര്യമൊരുക്കുംവരെ പുറത്തിറങ്ങാൻ അനുമതിയില്ല. മുറികൾക്കു പൊലീസ് കാവലുണ്ട്. ഇവിടെയുള്ള 40 ശതമാനത്തിലേറെപ്പേർ സ്വമേധയാ സ്വന്തം രാജ്യത്തേക്കു മടങ്ങാൻ തയാറല്ലെന്നാണു റിപ്പോർട്ട്. ഇവരിൽ ചിലരാണു ഹോട്ടൽ ജനാലകൾക്കു സമീപമെത്തി സഹായം അഭ്യർഥിച്ചത്.

ADVERTISEMENT

‘സഹായിക്കണം’, ‘ഞങ്ങളുടെ രാജ്യം രക്ഷിക്കില്ല’ തുടങ്ങിയ വാചകങ്ങൾ കടലാസിൽ എഴുതി ജനലിൽ പ്രദർശിപ്പിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് ഇവർ സഹായം തേടുന്നതെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റൊരു ഇടത്താവളമായ കോസ്റ്ററിക്കയിലേക്കും കഴിഞ്ഞ ദിവസം ഇന്ത്യക്കാരടക്കം 200 പേരുമായി ആദ്യവിമാനം എത്തിയിരുന്നു. കൂടുതൽ വിമാനങ്ങൾ വരുംദിവസങ്ങളിൽ എത്തും. പാനമയിൽനിന്നു നാട്ടിലേക്കു മടങ്ങില്ലെന്ന നിലപാടുള്ളവരെ വിദൂരമായ ദാരിയൻ പ്രവിശ്യയിലെ കേന്ദ്രത്തിലേക്കു മാറ്റാനും നീക്കമുണ്ട്.

English Summary:

US Deportations: Panama Holds Hundreds of Detained Immigrants, Many From India