‘മുന്നണി പ്രവേശനം യുഡിഎഫ് യോഗം ചർച്ച ചെയ്യും’: പാണക്കാട്ടെത്തി തൃണമൂൽ കോൺഗ്രസ് നേതാക്കൾ

മലപ്പുറം∙ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരെ സന്ദർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. എംപിമാരായ ഡെറിക്ക് ഒബ്രയന്‍, മാഹുവ മൊയിത്ര എന്നിവരാണ് പി.വി.അൻവറിനൊപ്പം പാണക്കാട്ടെത്തിയത്. ടിഎംസി മുന്നണി പ്രവേശനം യുഡിഎഫ് യോഗത്തില്‍ ചർച്ച ചെയ്യുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ടിഎംസി ഇപ്പോൾതന്നെ ഇന്ത്യാ മുന്നണിയുടെ ഭാഗമാണ്, അതിനാൽ യുഡിഎഫിന്റെ ഭാഗമാകുന്നതിനു തടസ്സങ്ങളുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

അതേസമയം, തൃണമൂൽ നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പി.വി.അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനു പിന്നാലെയാണ് നേതാക്കൾ കേരളത്തിലേക്ക് എത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് പി.വി.അന്‍വര്‍, തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
∙ മേയിൽ മമതയെ പങ്കെടുപ്പിച്ച് കോഴിക്കോട്ട് റാലി: അൻവർ
മേയ് രണ്ടാം വാരത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പങ്കെടുപ്പിച്ച് കോഴിക്കോട്ട് ഒരു ലക്ഷം പേരുടെ റാലി സംഘടിപ്പിക്കുമെന്നു തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി.അൻവർ പറഞ്ഞു. പാർട്ടിയുടെ അംഗത്വ വിതരണ ക്യാംപെയ്ൻ മാർച്ചിൽ നടക്കും. നാളെ മഞ്ചേരിയിൽ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ രാജ്യസഭാ കക്ഷി നേതാവ് ഡെറിക് ഒബ്രയൻ, മഹുവ മൊയ്ത്ര എംപി തുടങ്ങിയവർ പങ്കെടുക്കും.
മഞ്ചേരി മെട്രോ വില്ലേജിൽ നാളെ ഉച്ചയ്ക്കു ശേഷമാണു പ്രതിനിധി സമ്മേളനം. ഇതിന്റെ ഭാഗമായി രാവിലെ ‘ഫാഷിസവും ഭരണഘടന നേരിടുന്ന വെല്ലുവിളികളും’ വിഷയത്തിൽ നടക്കുന്ന സെമിനാർ ഡെറക് ഒബ്രയനും ‘വന്യജീവി ആക്രമണങ്ങളും വനനിയമങ്ങളും’ വിഷയത്തിൽ നടക്കുന്ന സെമിനാർ മഹുവ മൊയ്ത്രയും ഉദ്ഘാടനം ചെയ്യും.