മന്ത്രി നേരിട്ടെത്തി, ആറളത്തെ സമരം അവസാനിച്ചു; മൃതദേഹങ്ങൾ വീട്ടിലേക്കു കൊണ്ടുപോയി
കണ്ണൂർ ∙ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ മൃതദേഹങ്ങളുമായി നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിച്ചു. ആംബുലൻസിൽ മൃതദേഹങ്ങൾ വീട്ടിലേക്കു കൊണ്ടുപോയി. വനംമന്ത്രി എ.കെ.ശശീന്ദ്രൻ സ്ഥലത്തെത്താതെ മൃതദേഹങ്ങൾ കൊണ്ടുപോകാനാകില്ല എന്നായിരുന്നു സമരക്കാരുടെ നിലപാട്.

കണ്ണൂർ ∙ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ മൃതദേഹങ്ങളുമായി നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിച്ചു. ആംബുലൻസിൽ മൃതദേഹങ്ങൾ വീട്ടിലേക്കു കൊണ്ടുപോയി. വനംമന്ത്രി എ.കെ.ശശീന്ദ്രൻ സ്ഥലത്തെത്താതെ മൃതദേഹങ്ങൾ കൊണ്ടുപോകാനാകില്ല എന്നായിരുന്നു സമരക്കാരുടെ നിലപാട്. മന്ത്രി എത്തിയതോടെയാണ്, 5 മണിക്കൂർ നീണ്ട സമരം അവസാനിച്ചത്. കൊല്ലപ്പെട്ടവരുടെ ഓരോ ബന്ധുവിനും താൽക്കാലിക ആശ്രിത നിയമനം നൽകും, ആനമതിൽ നിർമാണം വേഗം പൂർത്തിയാക്കും എന്നും മന്ത്രി നേരിട്ട് ഉറപ്പുനൽകി.
മൃതദേഹങ്ങളുമായി എത്തിയ ആംബുലൻസ് നാട്ടുകാർ തടഞ്ഞിട്ടതോടെയാണു പ്രദേശത്തു പ്രതിഷേധം ശക്തമായത്. കെ.സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തുടങ്ങിയ നേതാക്കൾ ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ നിലപാട് മാറ്റിയിരുന്നില്ല.
ഇന്നലെ സബ് കലക്ടർ സ്ഥലത്തെത്തിയിട്ടും മൃതദേഹങ്ങളുമായി ആശുപത്രിയിലേക്ക് ആംബുലൻസ് കൊണ്ടുപോകാൻ അനുവദിക്കാതിരുന്ന നാട്ടുകാർ പൊലീസ് നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് അയഞ്ഞത്. ആറളം പഞ്ചായത്തിൽ വനംമന്ത്രിയുടെ സാന്നിധ്യത്തിൽ സർവകക്ഷിയോഗം ചേർന്നു. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നാണു പ്രഖ്യാപനം.
ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ അവസാനിച്ചു. പതിമൂന്നാം ബ്ലോക്കിൽ കശുവണ്ടി ശേഖരിച്ചു മടങ്ങുമ്പോഴാണ് ഇന്നലെ ഉച്ചയോടെ വെള്ളിയെയും ലീലയെയും കാട്ടാന ആക്രമിച്ചത്. വീടിനു പിന്നിലുണ്ടായിരുന്ന കാട്ടാനയുടെ ആക്രമണത്തിൽ വയോധിക ദമ്പതികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രദേശത്തു വന്യമൃഗ ശല്യത്തെ തുടർന്നു നൂറുകണക്കിനു കുടുംബങ്ങൾ വീടൊഴിഞ്ഞു പോയിരുന്നു. ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ ഇരുപതോളം പേരാണ് ഇതുവരെ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.