ആദ്യം ആക്രമിച്ചത് അമ്മയെ; ഫോൺ ചെയ്ത് അന്വേഷിച്ചതുകൊണ്ടുമാത്രം ലത്തീഫിനെ കൊന്നു?

ഉറ്റവരായ അഞ്ചുപേരെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ അഫാന്‍ ആദ്യം ആക്രമിച്ചത് കാന്‍സര്‍ രോഗിയായ സ്വന്തം മാതാവ് ഷമിയെ ആണെന്ന നിഗമനത്തില്‍ പൊലീസ്. ആദ്യം കൊന്നത് മുത്തശ്ശി സല്‍മാ ബീവിയെ ആണെന്ന അഫാന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. രാവിലെ പണം നല്‍കാത്തതിനെ ചൊല്ലി അമ്മയെ ആക്രമിച്ച അഫാന്‍ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊല്ലാനാണ് ആദ്യം ശ്രമിച്ചത്. ഇതു വിജയിക്കാതെ വന്നതോടെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.

തിരുവനന്തപുരം∙ ഉറ്റവരായ അഞ്ചുപേരെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ അഫാന്‍ ആദ്യം ആക്രമിച്ചത് കാന്‍സര്‍ രോഗിയായ അമ്മ ഷമിയെ ആണെന്ന നിഗമനത്തില്‍ പൊലീസ്. ആദ്യം കൊന്നതു മുത്തശ്ശി സല്‍മാ ബീവിയെ ആണെന്ന അഫാന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. രാവിലെ പണം നല്‍കാത്തതിന്റെ പേരിൽ അമ്മയെ ആക്രമിച്ച അഫാന്‍ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊല്ലാനാണ് ആദ്യം ശ്രമിച്ചത്. ഇതു വിജയിക്കാതെ വന്നതോടെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ചോരയില്‍ കുളിച്ചുകിടന്ന അമ്മ മരിച്ചുവെന്ന ധാരണയില്‍ മുറിയും വീടും പൂട്ടിയശേഷം അമ്മയുടെ ഫോണും എടുത്താണ് അഫാന്‍ പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലേക്കു പോയത്. അവിടെയെത്തി സ്വര്‍ണം ആവശ്യപ്പെട്ടെങ്കിലും സല്‍മാ ബീവി നല്‍കാന്‍ തയാറായില്ല. ഇതോടെ അവരെയും തലയ്ക്കടിച്ചു വീഴ്ത്തി. അടുക്കളയിലാണു ചോരവാര്‍ന്ന നിലയില്‍ മൃതദേഹം കണ്ടത്.
മുത്തശ്ശിയെ കൊന്നശേഷം ബൈക്കില്‍ വെഞ്ഞാറമ്മൂട്ടിലേക്കു തിരിച്ചു പോന്ന അഫാനെ ഫോണില്‍ വിളിച്ചതാണ് ലത്തീഫിനു വിനയായത്. വീട്ടിലേക്കു ഫോണ്‍ വിളിച്ചിട്ട് ആരും എടുക്കാതെ വന്നതോടെയാണ് അഫാനെ വിളിച്ചത്. അഫാന്‍ എവിടെയാണെന്നും വീട്ടിലേക്കു വിളിച്ചിട്ട് ആരും എടുക്കുന്നില്ലല്ലോ എന്നും ലത്തീഫ് ചോദിച്ചു. അമ്മയെ ആക്രമിച്ച വിവരം അറിഞ്ഞിട്ടാണു ലത്തീഫ് വിളിക്കുന്നതെന്നു തെറ്റിദ്ധരിച്ച അഫാന്‍ ഉടന്‍ പുല്ലമ്പാറ എസ്എന്‍ പുരത്തേക്കു പോയി. അവിടെ എത്തി ലത്തീഫിനെയും ഭാര്യ സജിതാ ബീവിയെയും കൊന്നു.
ഇതിനിടെ, സ്‌കൂളില്‍നിന്നു വീട്ടിലെത്തിയ അനുജന്‍ അഫ്‌സാന്‍ വീട് പൂട്ടിക്കിടക്കുന്നതു കണ്ട് അമ്മയുടെ ഫോണിലേക്കു വിളിച്ചു. ഫോണെടുത്ത അഫാന്‍, താന്‍ ഉടന്‍ തിരിച്ചുവരുമെന്ന് അനുജനോടു പറഞ്ഞു. വീട്ടിലെത്തിയ അഫാന്‍ അനുജനെ ഓട്ടോയില്‍ കുഴിമന്തിക്കടയിലേക്കു വിട്ടു. അതിനുശേഷം പുതൂരില്‍ എത്തി ഫര്‍സാനയെയും കൂട്ടി വെഞ്ഞാറമൂട്ടിലെത്തി. അനുജനും ഒപ്പമുണ്ടായിരുന്നു. വീട് തുറന്ന് ഫര്‍സാനയോടു മുകളിലത്തെ മുറിയില്‍ പോയി ഇരിക്കാന്‍ പറഞ്ഞു. അഫ്‌സാന്‍ സോഫയില്‍ കിടക്കുമ്പോഴാണ് അഫാന്‍ അടിച്ചുകൊന്നത്. പിന്നീട് മുകളിലത്തെ മുറിയില്‍ എത്തി ഫര്‍സാനയെയും തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുളിച്ചു വസ്ത്രം മാറി ഓട്ടോ വിളിച്ചുവരുത്തി വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ എത്തി വിവരം പറയുകയായിരുന്നു.