‘അവർ ഒറ്റക്കെട്ട്, ടീം കേരള’: ശശി തരൂർ ഉൾപ്പെടെ നേതാക്കളുടെ ചിത്രം പങ്കുവച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ കേരളത്തിലെ സ്റ്റാർട്ടപ്പ് വളർച്ചയുമായി ബന്ധപ്പെട്ട് ശശി തരൂർ എംപിയുടെ ലേഖനത്തെ ചൊല്ലി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ചേരിതിരഞ്ഞ് പ്രസ്താവനകൾ നടത്തിയതിനു പിന്നാലെ, കേരളത്തിലെ പാർട്ടി നേതാക്കളുടെ വ്യത്യസ്തമായൊരു ചിത്രം പങ്കുവച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഒന്നിച്ചു നിൽക്കുന്ന ‘ബ്ലാക് ആൻഡ് വൈറ്റ്’ ചിത്രമാണ് രാഹുൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ‘മുന്നിലുള്ള ലക്ഷ്യത്തിന്റെ വെളിച്ചത്തിൽ അവർ ഒന്നിച്ചു നിലകൊള്ളുന്നു, ടീം കേരള’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ശശി തരൂരും ചിത്രത്തിലുണ്ട്. കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി ഡൽഹി വിളിച്ചു ചേർത്ത നേതൃയോഗത്തിനു പിന്നാലെയാണ് രാഹുലിന്റെ പോസ്റ്റ്.
അതേസമയം, കേരളത്തിലെ വ്യവസായ രംഗത്തെ പുരോഗതി സംബന്ധിച്ച പ്രശംസ തിരുത്തി ശശി തരൂർ രംഗത്തുവന്നു. സൂക്ഷ്മ–ചെറുകിട വ്യവസായരംഗത്തെ സ്റ്റാർട്ടപ്പുകളിൽ കേരളത്തിന്റെ മുന്നേറ്റം കടലാസിൽ മാത്രം ഒതുങ്ങുന്നതാകരുതെന്ന് തരൂർ എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. കേരളത്തിലെ വ്യവസായ മേഖലയെ പ്രശംസിച്ച് ഒരു മാധ്യമത്തിൽ തരൂർ എഴുതിയ ലേഖനമായിരുന്നു വിവാദങ്ങൾക്ക് തിരികൊളുത്തിയത്.