തിരുവനന്തപുരം ∙ കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷ വാർത്തയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഈ മാസത്തെ ശമ്പളം ഇന്ന് വൈകിട്ട് മുതൽ കിട്ടും. സർക്കാർ സഹായത്തോടെയാണ് ശമ്പളം നൽകുക. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി. മാസം തോറും 50 കോടി സർക്കാർ തുടർന്നു നൽകുമെന്നും മന്ത്രി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവനക്കാർക്ക് ഒരുമിച്ചു ശമ്പളം നൽകണം എന്നുള്ളതായിരുന്നു മുഖ്യമന്ത്രി ആദ്യം ഏൽപ്പിച്ച ചുമതല. ധനമന്ത്രി വളരെ അധികം സഹായിച്ചു. 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എസ്ബിഐയിൽ നിന്ന് എടുക്കും. സർക്കാർ 2 ഗഡുക്കളായി 50 കോടി നൽകുമ്പോൾ തിരിച്ചടയ്ക്കും. വരുമാനത്തിൽ നിന്നും ചെലവ് ചുരുക്കലിൽ നിന്നും ബാക്കി തുക അടയ്ക്കും. 20 ദിവസം കൊണ്ട് ഓവർഡ്രാഫ്റ്റ് നികത്തും. കെഎസ്ആർടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകൾ ക്ലോസ് ചെയ്തു. ഇനി ഓവർഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. 

ADVERTISEMENT

മാനേജ്മെന്‍റ് നിയന്ത്രങ്ങളോടെയാണ് പദ്ധതി. പെൻഷനും കൃത്യമായി കൊടുക്കും. വരുമാനത്തിന്‍റെ  5 ശതമാനം പെൻഷനായി മാറ്റിവയ്ക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും. പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

English Summary:

Good News for KSRTC Employees: Salaries and Pensions to be Paid on Time

Show comments