കഴിക്കാൻ മീൻ കറിയില്ലേയെന്ന് അഫാൻ; ഇല്ലെന്ന് പൊലീസ്: രക്ത പരിശോധനയിൽ ‘ലഹരി’ ഇല്ല

തിരുവനന്തപുരം ∙ ആഹാരം കഴിക്കാൻ മീൻ കറിയില്ലേയെന്ന് പൊലീസിനോട് വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാൻ. ഇന്നലെ ഊണ് കഴിക്കുമ്പോഴായിരുന്നു സംഭവം. ഊണ് കഴിക്കാൻ താൽപര്യം കാണിക്കാത്ത അഫാൻ മീൻ കറിയില്ലേയെന്ന് പൊലീസിനോട് ചോദിക്കുകയായിരുന്നു. ഇല്ലെന്നായിരുന്നു മറുപടി. അതേസമയം, അഫാന്റെ രക്ത പരിശോധനയിൽ ലഹരി ഉപയോഗത്തിന്റെ തെളിവുകൾ കണ്ടെത്തിയില്ല.

തിരുവനന്തപുരം ∙ ആഹാരം കഴിക്കാൻ മീൻ കറിയില്ലേയെന്ന് പൊലീസിനോട് വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാൻ. ഇന്നലെ ഊണ് കഴിക്കുമ്പോഴായിരുന്നു സംഭവം. ഊണ് കഴിക്കാൻ താൽപര്യം കാണിക്കാതിരുന്ന അഫാൻ മീൻ കറിയില്ലേയെന്ന് പൊലീസിനോട് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. അതേസമയം, അഫാന്റെ രക്ത പരിശോധനയിൽ മദ്യത്തിന്റെയോ മറ്റു ലഹരിവസ്തുക്കളുടെയോ അംശം കണ്ടെത്തിയില്ല. കഴിച്ച മദ്യത്തിന്റെ അളവു കുറവായതിനാലാണ് ഇതെന്നാണ് വിശദീകരണം. അതേസമയം, എലിവിഷത്തിന്റെ അംശം കൂടിയ അളവിൽ ഉണ്ടായിരുന്നുവെന്നു പരിശോധനാ ഫലത്തിലുണ്ട്.
അഫാന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ബാധ്യതയുടെ കാരണം കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കൂട്ടക്കൊലക്കേസ് അന്വേഷിക്കുന്ന സംഘത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തിലുമുള്ളത്. സാമ്പത്തിക ബാധ്യത സംബന്ധിച്ച് അഫാനും പിതാവും മാതാവ് ഷെമിയും പറയുന്നത് പരസ്പര വിരുദ്ധമാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം.
അഫാനുമായി ഇന്നു പാങ്ങോട്ട് പൊലീസ് തെളിവെടുപ്പു നടത്തും. താഴേപാങ്ങോട് താമസിച്ചിരുന്ന മുത്തശ്ശി സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യാനാണ് അഫാനെ മൂന്നുദിവസത്തേക്കു കസ്റ്റഡിയിൽ ലഭിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് ഇന്നലെ ഉച്ചയോടെ പാങ്ങോട് സ്റ്റേഷനിലെത്തിച്ച് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിയായതിനാൽ ക്യാമറ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചു പ്രതിയെ സ്റ്റേഷനിൽ നിരീക്ഷിക്കുന്നുണ്ട്.
അഫാൻ നടത്തിയ ആദ്യ കൊലപാതകം സൽമാബീവിയുടേതായിരുന്നു. ഇവരുടെ മാലയും മോഷ്ടിച്ചു. വീട്ടിലെത്തി തെളിവെടുത്ത ശേഷം, മാല പണയം വച്ച സ്ഥാപനത്തിലും തെളിവെടുപ്പുണ്ടായേക്കും. ആൾക്കൂട്ടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയൊരുക്കും. മറ്റു കേസുകളിൽ വെഞ്ഞാറമൂട് പൊലീസ് ഇന്നു കസ്റ്റഡി അപേക്ഷ നൽകും. പാങ്ങോട് പൊലീസിന്റെ കസ്റ്റഡി നാളെ അവസാനിച്ചാലുടൻ കസ്റ്റഡിയിലെടുക്കാനാണു വെഞ്ഞാറമൂട് പൊലീസിന്റെ നീക്കം.
ഇന്നലത്തെ ചോദ്യം ചെയ്യലിൽ, കൊലപാതകങ്ങൾ താൻ തന്നെയാണ് ചെയ്തതെന്ന് സമ്മതിച്ച അഫാൻ, കൊലപാതക പരമ്പരയിലേക്കു നയിച്ചത് കടബാധ്യതയെന്ന മൊഴി ആവർത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കുടുംബം കടബാധ്യതയിൽ മുങ്ങി നിൽക്കുമ്പോൾ പിതൃമാതാവിനോടു സാമ്പത്തിക സഹായം ആവശ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ല. ഇവരുടെ കൈവശം രണ്ട് സ്വർണമാലകൾ ഉണ്ടായിരുന്നുവെന്നും പിന്നീട് ഒരു മാല കാണാതായെന്നും അഫാൻ പറഞ്ഞു. ബന്ധുവായ മറ്റൊരാൾക്കു മാല കൊടുത്തെന്നു മനസ്സിലായതോടെ വൈരാഗ്യം തോന്നി. സിനിമകൾ കാണാറുണ്ടെങ്കിലും കൊലപാതകത്തിനു സിനിമ പ്രചോദനമായിട്ടില്ല എന്നാണ് അഫാൻ പറഞ്ഞതെന്നു പൊലീസ് പറയുന്നു.
പൊലീസിനൊപ്പം അഫാനും ഓടി
നാടിനെ നടുക്കിയ കൊലക്കേസുകളിൽ ഇന്നലെ കോടതിയിൽ ഹാജരാക്കിയ അഫാന്റെ ചിത്രമെടുക്കാൻ മൊബൈൽ ഫോണുമായി കാത്തുനിന്നവരിൽ സ്ത്രീകളടക്കമുണ്ടായിരുന്നു. ആരെയും അടുത്തുവരാൻ സമ്മതിക്കാതെ കനത്ത സുരക്ഷയിലാണു പൊലീസ് അഫാനെ കോടതിയിൽ എത്തിച്ചതും മടക്കിയതും. പൊലീസിന്റെ വേഗത്തിനൊപ്പം അഫാനും ഓടേണ്ടിവന്നു. പിന്നാലെ, മൊബൈൽ ഫോണുകളുമായി കൂടി നിന്നവരും ഓടി. ചാനൽ ക്യാമറകളെയും വെട്ടിക്കാനായിരുന്നു പൊലീസിന്റെ ഓട്ടം. കെട്ടിടത്തിൽ രണ്ടാം നിലയിലെ കോടതി മുറിയിലെത്തിച്ച് അഞ്ചുമിനിറ്റിനകം നടപടികൾ പൂർത്തിയാക്കി തിരിച്ചിറങ്ങി.
പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് അഫാനുമായി പൊലീസ് പോകുമ്പോഴും നിരനിരയായി മാധ്യമ വാഹനങ്ങളും പിന്നാലെ കൂടി. സ്റ്റേഷനിലെത്തി ആദ്യം ലോക്കപ്പിലും പിന്നീട് ഇൻസ്പെക്ടറുടെ മുറിയിലുമിരുത്തിയാണു വൈകിട്ടുവരെ ചോദ്യം ചെയ്തത്. നെടുമങ്ങാട് കോടതി പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോൾ പ്രതി അഫാനു വേണ്ടി ഹാജരായത് കോൺഗ്രസ് ആര്യനാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.ഉവൈസ് ഖാനാണ്. താൻ ഹാജരായത് ജില്ലാ ജഡ്ജി ചെയർമാനായ ലീഗൽ സർവീസ് അതോറിറ്റിയുടെ നിർദേശ പ്രകാരമാണെന്ന് ഉവൈസ് ഖാൻ പറഞ്ഞു. അഭിഭാഷകർ ഇല്ലാത്തവർക്കു വേണ്ടി ലീഗൽ സർവീസ് അതോറിറ്റി അഭിഭാഷകരെ നൽകാറുണ്ട്.