‘മകൾ കലക്ടറായെത്തുമ്പോൾ ഡ്രൈവിങ് സീറ്റിൽ ഇരിക്കണം’; തമിഴ്നാട് സർക്കാരിലെ ആദ്യ വനിതാ ഡ്രൈവർ പറയുന്നു...

കോയമ്പത്തൂർ∙ കലക്ടറേറ്റിലെ യോഗത്തിൽ പങ്കെടുക്കാൻ മേലുദ്യോഗസ്ഥനെയും കൊണ്ടു കൃത്യസമയത്ത് ഓടിച്ചെത്തിയ സുമിജ വണ്ടി റിവേഴ്സ് ഗിയറിലാക്കി ലാഘവത്തോടെ പാർക്ക് ചെയ്തിറങ്ങി. തമിഴ്‌നാട്ടിലെ സർക്കാർ ജീപ്പ് ഡ്രൈവറായ ആദ്യത്തെ വനിതയാണ് സുമിജ ശശിധരൻ (41). പാലക്കാട് അത്തിക്കോട് പാലച്ചിറ സ്വദേശിയായ സുമിജ സിങ്കാനല്ലൂർ നീലക്കോണം പാളയത്താണു താമസം.

കോയമ്പത്തൂർ∙ കലക്ടറേറ്റിലെ യോഗത്തിൽ പങ്കെടുക്കാൻ മേലുദ്യോഗസ്ഥനെയും കൊണ്ടു കൃത്യസമയത്ത് ഓടിച്ചെത്തിയ സുമിജ വണ്ടി റിവേഴ്സ് ഗിയറിലാക്കി ലാഘവത്തോടെ പാർക്ക് ചെയ്തിറങ്ങി. തമിഴ്‌നാട്ടിലെ സർക്കാർ ജീപ്പ് ഡ്രൈവറായ ആദ്യത്തെ വനിതയാണ് സുമിജ ശശിധരൻ (41). പാലക്കാട് അത്തിക്കോട് പാലച്ചിറ സ്വദേശിയായ സുമിജ സിങ്കാനല്ലൂർ നീലക്കോണം പാളയത്താണു താമസം. തമിഴ്നാട്ടിലേക്കു ജോലിക്കായെത്തിയ പരേതനായ ശശിധരന്റെയും സരോജിനിയുടെയും മകളാണ് തമിഴ്നാട് റൂറൽ ഡെവലപ്മെന്റ് വകുപ്പിലെ സീനിയർ ഡ്രൈവറായ സുമിജ.
പ്ലസ് ടു കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരുന്നപ്പോഴാണ് ഡ്രൈവിങ്ങിനോടുള്ള ഭ്രമം മൂത്ത് ലൈസൻസ് എടുത്തത്. പിന്നീട് വീടിനടുത്തുള്ള ഡ്രൈവിങ് സ്കൂളിൽ ഇൻസ്ട്രക്ടറായി. ഇതിനിടയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ശിവകുമാറുമായി പ്രണയ വിവാഹവും കഴിഞ്ഞു. ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് ഡ്രൈവിങ് ലൈസൻസ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തത്.
മകൾക്കു രണ്ടര വയസ്സ് ഉള്ളപ്പോഴാണു സർക്കാരിൽനിന്ന് ഡ്രൈവർ ജോലിക്കായുള്ള കത്ത് വന്നത്. കലക്ടറേറ്റിൽ നടന്ന അഭിമുഖത്തിൽ ജീവിതം തന്നെ മാറ്റിമറിച്ച ട്വിസ്റ്റ് നടന്നു. എട്ടു പുരുഷന്മാരും അഞ്ച് സ്ത്രീകളും പങ്കെടുത്ത അഭിമുഖത്തിലും ടെസ്റ്റിലും പാസായത് സുമിജ മാത്രം. സർക്കാറിന്റെ വനിതകൾക്കായുള്ള സംവരണം കൂടി അനുകൂലമായതോടെ സുമിജ തമിഴ്‌നാട്ടിലെ സർക്കാർ ജീപ്പ് ഡ്രൈവറാകുന്ന ആദ്യത്തെ വനിതയായി തിരഞ്ഞെടുക്കപ്പെട്ടു.
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസിൽ രാവും പകലും ഇല്ലാതെ വണ്ടിയോടിക്കണമെന്ന കാര്യം അറിഞ്ഞതോടെ കുടുംബത്തിൽനിന്നാണ് ആദ്യ എതിർപ്പ് ഉയർന്നത്. സ്ത്രീകൾക്കുള്ള സകല പ്രശ്നങ്ങളും എണ്ണിപ്പറഞ്ഞ് ഭർത്താവും ബന്ധുക്കളും സുഹൃത്തുക്കളും ചുറ്റും നിരന്നതോടെ കൂടെ നിന്നത് ശിവകുമാറിന്റെ അമ്മ കുരുന്തമ്മ മാത്രം. കുഞ്ഞിനെ താൻ നോക്കാമെന്നും കുടുംബത്തിലെ ആദ്യ സർക്കാർ ജോലി കളയരുതെന്നും മകനെ പറഞ്ഞു മനസിലാക്കിച്ച് 18 വർഷമായി പിന്തുണയ്ക്കുന്നത് കുരുന്തമ്മയാണ്.
ജോലിക്കു കയറിയപ്പോൾ സഹപ്രവർത്തകരുടെ മുറുമുറുപ്പും കേൾക്കേണ്ടിവന്നു. ഭർത്താവിനോടു പറഞ്ഞു പിന്തിരിപ്പിക്കാനുള്ള ശ്രമവും വിഫലമായതോടെ പിന്നീടുള്ള വർഷങ്ങൾ കുടുംബവും സഹപ്രവർത്തകരും പൂർണപിന്തുണയാണു നൽകിയത്. സുൽത്താൻപേട്ട, മധുക്കര ബ്ലോക്ക് ഓഫിസുകളിലും കലക്ടറേറ്റിൽ നാലു വർഷവും ഡ്രൈവറായി തുടർന്നശേഷമാണു നിലവിൽ സൂലൂർ ബിഡിഒയ്‌ക്കുവേണ്ടി വണ്ടി ഓടിക്കുന്നത്.
തിരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രമാണ് സമയപരിധി ഇല്ലാതെ വണ്ടി ഓടിക്കേണ്ടത്. മറ്റു സമയങ്ങളിൽ ഉദ്യോഗസ്ഥരുടെ പിന്തുണയും ലഭിക്കുന്നതിനാൽ കുടുംബത്തിനും പ്ലസ് വണ്ണിനു പഠിക്കുന്ന മകൾ ശ്രീഹരിണിക്കായി നേരം ചെലവഴിക്കാനും സാധിക്കുന്നുണ്ട്. തമിഴ്നാട് സർക്കാർ ഡ്രൈവർ യൂണിയനിലെ ഭാരവാഹികൂടിയാണ് സുമിജ.13 കൊല്ലത്തോളം മാനുവൽ സ്റ്റിയറിങ്ങിൽ കൈക്കരുത്ത് കാണിച്ച സുമിജയ്ക്കു പിന്നീട് കിട്ടിയത് പുതിയ പവർ സ്റ്റിയറിങ് ബൊലേറോയാണ്.
സ്കൂളിൽ അധ്യാപകരും സുഹൃത്തുക്കളും അമ്മ ഡ്രൈവറാണെന്ന് പറഞ്ഞപ്പോൾ ആദ്യമാരും വിശ്വസിച്ചില്ലെന്ന് മകൾ പറഞ്ഞു. അച്ഛനായിരിക്കും ഡ്രൈവറെന്നു പറയുന്നവർക്കിടയിലേക്ക് അമ്മ ജീപ്പോടിച്ചു വന്നപ്പോഴാണ് എല്ലാവർക്കും വിശ്വാസമായത്. അമ്മയുടെ ജോലിയിൽ അഭിമാനമാണെന്ന് മകൾ പറയുമ്പോൾ, മകൾ കലക്ടറായെത്തുമ്പോൾ ഡ്രൈവർ സീറ്റിൽ ഇരിക്കണമെന്നാണ് സുമിജയുടെ ആഗ്രഹം.