കോട്ടയം ∙ ചർച്ചകളും വിമർശനങ്ങളും കൊണ്ടു ചൂടുപിടിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ ശ്രദ്ധേയ മുഖങ്ങളിലൊന്നാകുകയാണ് ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായ പ്രവിഷ പ്രമോദ്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും ഉദുമ ഗവ. കോളജിലെ രണ്ടാം വർഷ പിജി വിദ്യാർഥിനിയുമായ പ്രവിഷ മനോരമ ഓൺലൈനോട് സംസാരിക്കുന്നു. ∙ സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയാണല്ലോ. എന്തു തോന്നുന്നു ? കേരള ജനതയാകെ ശ്രദ്ധിക്കുന്ന ഏറ്റവും വലിയ സമ്മേളനത്തിൽ ഈ ചെറിയ പ്രായത്തിൽത്തന്നെ പ്രതിനിധിയാകാനായത് പാർട്ടി നൽകിയ അംഗീകാരമാണ്. കുട്ടികൾക്കും വിദ്യാർഥികൾക്കും ലഭിച്ച അംഗീകാരം കൂടിയാണിത്. ചർച്ചകളിലും മറ്റും സജീവമായി പങ്കെടുക്കുക എന്നതൊക്കെ വലിയ കാര്യമാണ്. യുവതലമുറയ്ക്കു പ്രാധാന്യം നൽകുന്ന പാർ‌ട്ടിയാണ് സിപിഎം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ചർച്ചകളും വിമർശനങ്ങളും കൊണ്ടു ചൂടുപിടിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ ശ്രദ്ധേയ മുഖങ്ങളിലൊന്നാകുകയാണ് ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായ പ്രവിഷ പ്രമോദ്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും ഉദുമ ഗവ. കോളജിലെ രണ്ടാം വർഷ പിജി വിദ്യാർഥിനിയുമായ പ്രവിഷ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

∙ സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയാണല്ലോ. എന്തു തോന്നുന്നു ?

കേരള ജനതയാകെ ശ്രദ്ധിക്കുന്ന ഏറ്റവും വലിയ സമ്മേളനത്തിൽ ഈ ചെറിയ പ്രായത്തിൽത്തന്നെ പ്രതിനിധിയാകാനായത് പാർട്ടി നൽകിയ അംഗീകാരമാണ്. കുട്ടികൾക്കും വിദ്യാർഥികൾക്കും ലഭിച്ച അംഗീകാരം കൂടിയാണിത്. ചർച്ചകളിലും മറ്റും സജീവമായി പങ്കെടുക്കുക എന്നതൊക്കെ വലിയ കാര്യമാണ്. യുവതലമുറയ്ക്കു പ്രാധാന്യം നൽകുന്ന പാർ‌ട്ടിയാണ് സിപിഎം.

പ്രവിഷ പ്രമോദ് സീതാറാം യച്ചൂരിക്കൊപ്പം. Photo: Facebook
ADVERTISEMENT

∙ എങ്ങനെയാണ് പാർട്ടി പ്രവർത്തനത്തിലേക്കെത്തിയത്?

പാർട്ടി പശ്ചാത്തലമുള്ള കുടുംബമാണ് എന്റേത്. വീട് കയ്യൂരാണ്. ആ നാടിന്റെ രാഷ്ട്രീയ പശ്ചാത്തലവും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

∙ മുതിർന്ന നേതാക്കളൊക്കെ എന്തു പറഞ്ഞു?

അവരൊക്കെ വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. ബാലസംഘം ആണെന്ന പ്രത്യേക പരിഗണനയുമുണ്ട്. ബാലസംഘം സെക്രട്ടറി സന്ദീപും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

ADVERTISEMENT

∙ മുഖ്യമന്ത്രിയുമായും സംസ്ഥാന സെക്രട്ടറിയുമായും സംസാരിച്ചോ?

കഴിഞ്ഞ രണ്ടു ദിവസവും അവരെ കണ്ടിരുന്നു. സംസാരിക്കാൻ അവസരം കിട്ടിയില്ല. ഇന്ന് എന്തായാലും സംസാരിക്കണം. പ്രവർ‌ത്തന റിപ്പോർട്ടും ചർച്ചയുമൊക്കെയായി ഗോവിന്ദൻ മാഷ് തിരക്കിലായിരുന്നു.

പ്രവിഷ പ്രമോദ് ചിത്രം. മനോരമ

∙ ചർച്ചകളിൽ അഭിപ്രായങ്ങളൊക്കെ പറയാൻ അവസരം കിട്ടുന്നുണ്ടോ ?

ഉണ്ട്, നമുക്ക് അനുവദിച്ച സമയത്തിൽ അതൊക്കെ പറയാം.

ADVERTISEMENT

∙ വനിതാദിനത്തിൽ പ്രവിഷയ്ക്ക് എന്താണ് സ്ത്രീകളോടായി പറയാനുള്ളത് ?

വനിതകൾ കുറേയൊക്കെ മുന്നോട്ടുവന്നിട്ടുണ്ട്. രാത്രിയിൽ ഇറങ്ങിനടക്കുന്നതു മാത്രമാണ് പുരോഗമനം എന്നാണ് കുറച്ചുപേർ ചിന്തിക്കുന്നത്. അതിനപ്പുറം ചിന്തിക്കണം. നമ്മുടെ ചിന്ത മാറേണ്ട സമയമായി. ഇനിയും സ്ത്രീകൾ മുന്നോട്ടുവരണം.

∙ സംസ്ഥാനത്തൊരു വനിതാ മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നില്ലേ?

വനിതാ മുഖ്യമന്ത്രി വരണമെന്ന് ആഗ്രഹമുണ്ട്.

∙ എൽഡിഎഫിനു തുടർഭരണം ലഭിച്ചാൽ വനിതാ മുഖ്യമന്ത്രിയുണ്ടാകുമോ ?

തുടർഭരണം ലഭിച്ചാൽ പാർട്ടി ആരെയാണോ മുഖ്യമന്ത്രിയാക്കാൻ തീരുമാനിക്കുന്നത് അവരാകും മുഖ്യമന്ത്രി.

∙ ഇപ്പോഴത്തെ ഏതു നേതാവാണ് പ്രവർത്തക എന്ന നിലയിൽ പ്രവിഷയ്ക്ക് ആവേശമുണ്ടാക്കിയത്?

പാർട്ടിയുമായി ബന്ധപ്പെട്ട് ആരോടു സംസാരിച്ചാലും വലിയ ആവേശമാണ്. പി. ജയരാജേട്ടനോടും ഷൈലജ ടീച്ചറോടും ശ്രീമതി ടീച്ചറോടുമൊക്കെ സംസാരിക്കാൻ കഴിഞ്ഞു.

∙ രാഷ്ട്രീയത്തിൽ സജീവമാകാനാണോ താൽപര്യം?

രാഷ്ട്രീയ രംഗത്തുണ്ടാകും.

∙ കുടുംബം ?

അച്ഛൻ പ്രമോദ്, അമ്മ നിഷ. പിന്നെ അനിയനും അമ്മൂമ്മയുമുണ്ട്. അനിയന്റെ പേര് പ്രത്യുഷ്, അമ്മൂമ്മ ലീല, എല്ലാവരും പാർട്ടിക്കാരാണ്.

English Summary:

Pravisha Pramod: Youngest CPM delegate Pravisha Pramod makes waves at the Kerala State Conference.