മലപ്പുറത്ത് ബൈക്ക് യാത്രക്കാരനു നേരെ പുലിയുടെ ആക്രമണം; പരുക്ക്, ആശങ്കയിൽ നാട്ടുകാർ

മമ്പാട് ബൈക്ക് യാത്രക്കാരനു പുലിയുടെ ആക്രമണത്തിൽ പരുക്ക്. മമ്പാട് പുളിക്കൽ ഓടി സ്വദേശി പൂക്കോടൻ മുഹമ്മദലിക്കാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം പ്രദേശത്ത് പുലി ഇറങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് വനപാലകർ പരിശോധനയ്ക്ക് എത്തിയിരുന്നുവെങ്കിലും പുലിയെ കണ്ടെത്തിയിരുന്നില്ല.

മലപ്പുറം ∙ മമ്പാട് ബൈക്ക് യാത്രക്കാരനു പുലിയുടെ ആക്രമണത്തിൽ പരുക്ക്. മമ്പാട് പുളിക്കൽ ഓടി സ്വദേശി പൂക്കോടൻ മുഹമ്മദലിക്കാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം പ്രദേശത്ത് പുലി ഇറങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് വനപാലകർ പരിശോധനയ്ക്ക് എത്തിയിരുന്നുവെങ്കിലും പുലിയെ കണ്ടെത്തിയിരുന്നില്ല.
പ്രദേശത്ത് കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തിന്റെ കരയോടുചേർന്ന് തോടുണ്ട്. ഈ തോടിനോടുചേർന്ന് കാട്ടിലൂടെ ഒരു ജീവി പോകുന്നതാണ് പ്രചരിച്ച ദൃശ്യത്തിലുണ്ടായിരുന്നത്. തോടിനു കരയിലെ കാടിനോടുചേർന്ന് റബ്ബർത്തോട്ടങ്ങളാണ്. തോട്ടം മേഖലയായ ചുറ്റുഭാഗവും ഒട്ടേറെ വീടുകളുമുണ്ട്. പാടശേഖരത്തിന്റെ മറുകരയിൽനിന്ന് പ്രദേശത്തെ കുടുംബമാണ് വിഡിയോ ചിത്രീകരിച്ചത്.