‘സ്റ്റാലിന് എതിർപ്പ് ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്; തമിഴ്നാട്ടിലും കേരളത്തിലുമെല്ലാം സീറ്റുകൾ കൂടും’
ന്യൂഡൽഹി ∙ രാജ്യത്ത് മണ്ഡല പുനർനിർണയം നടക്കുന്നതോടെ കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കും ലോക്സഭയിലേക്കുമുള്ള സീറ്റുകളുടെ എണ്ണം വർധിക്കുമെന്നാണ് വിശ്വാസമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ദക്ഷിണേന്ത്യയിൽ നിയമസഭാ–ലോക്സഭാ സീറ്റുകളുടെ എണ്ണം കുറയുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനടക്കം പറഞ്ഞതിന് പിന്നാലെയാണ് രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.

‘‘മണ്ഡല പുനർനിർണയം ആസൂത്രണം ചെയ്തതു പോലെ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എം.കെ. സ്റ്റാലിന് എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ, അദ്ദേഹത്തിന് അവ ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്. ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിൽ ചർച്ച ചെയ്യും, ജുഡീഷ്യറിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. നിയമസഭയായാലും ലോക്‌സഭയായാലും, എല്ലാ സംസ്ഥാനങ്ങളിലും അതിർത്തി നിർണയത്തിന് ശേഷം സീറ്റുകളുടെ എണ്ണം സ്വാഭാവികമായും വർധിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടായിരിക്കണം. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, കേരളം എന്നിവിടങ്ങളിലും വർധനവുണ്ടാകുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. വടക്കേ ഇന്ത്യയ്ക്ക് മാത്രമേ പ്രയോജനം ലഭിക്കൂ എന്ന അവകാശവാദം ന്യായീകരിക്കാനാവില്ല’’ – രാജ്നാഥ് സിങ് പറഞ്ഞു.
മണ്ഡല പുനർനിർണയത്തെ എതിർക്കാൻ എം.കെ. സ്റ്റാലിൻ ഏഴ് മുഖ്യമന്ത്രിമാർക്ക് കത്തെഴുതി ഒരു ദിവസത്തിന് ശേഷമാണ് രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. കേന്ദ്ര നടപടി രാജ്യത്തിന്റെ ഫെഡറലിസത്തിനു നേർക്ക് നടക്കുന്ന ആക്രമണമാണെന്നു തുറന്നടിച്ചാണ് സ്റ്റാലിൻ 7 മുഖ്യമന്ത്രിമാർക്ക് കത്തയച്ചത്. മാർച്ച് 22ന് ചെന്നൈയിൽ വച്ച് നടക്കുന്ന ചർച്ചയിലേക്കാണ് മുഖ്യമന്ത്രിമാരെ ക്ഷണിച്ച് സ്റ്റാലിൻ കത്തയച്ചിരിക്കുന്നത്. 7 മുഖ്യമന്ത്രിമാർക്കു പുറമെ ഈ സംസ്ഥാനങ്ങളിലെ വിവിധ പാർട്ടി ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര നടപടിയെ ചെറുക്കാൻ എല്ലാവരെയും ഉൾപ്പെടുത്തി ജോയിന്റ് ആക്ഷൻ കമ്മിറ്റിക്കു രൂപം നൽകാനാണ് സ്റ്റാലിന്റെ നീക്കം.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവർക്കാണ് കത്ത് അയച്ചിരിക്കുന്നത്. ഇതിൽ ചന്ദ്രബാബു നായിഡുവും മോഹൻ ചരൺ മാജിയും എൻഡിഎ മുഖ്യമന്ത്രിമാരാണ്. കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപിച്ച് ഡിഎംകെ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുന്നതിനിടെയാണ് മണ്ഡല പുനർനിർണയ വിഷയത്തിലും സ്റ്റാലിൻ പ്രതിരോധം ഉയർത്തുന്നത്.