‘എനിക്കില്ലാത്ത സങ്കടവും ഉൽകണ്ഠയും മാധ്യമങ്ങൾക്ക്; പ്രൊഫൈല്‍ ചിത്രം തെറ്റായി വ്യാഖ്യാനിക്കുന്നു’
തിരുവനന്തപുരം ∙ ഫെയ്സ്ബുക്കിലെ കവർചിത്രം മാറ്റി സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധ സൂചന നൽകിയ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരണവുമായി രംഗത്ത്. സംസ്ഥാന സമ്മേളനം മികച്ചതായിരുന്നെന്നും ഫെയ്സ്ബുക്കിലെ തന്റെ പ്രൊഫൈല്‍ ചിത്രം പോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നതായും കടകംപള്ളി പറഞ്ഞു.

‘നവകേരള മാർച്ചിന്റെ സമാപന സമ്മേളനം, 2016 ഫെബ്രുവരി 15!’ എന്ന കുറിപ്പോടെയാണു പുതിയ കവർചിത്രം പങ്കുവച്ചത്. കഴിഞ്ഞ ദിവസം സമാപിച്ച കൊല്ലം സമ്മേളനം വലിയ വിജയമാണെന്നു പാർട്ടി അവകാശപ്പെടുമ്പോൾ 2016ലെ ചിത്രവുമായി കടകംപള്ളി രംഗത്തെത്തിയതു ചർച്ചയായിരുന്നു. എ.പത്മകുമാറിന്റെയും എൻ.സുകന്യയുടെയും പോസ്റ്റുകൾ ചർച്ചയായതിനു പിന്നാലെയാണു കടകംപള്ളിയുടെ ചിത്രംമാറ്റലും സിപിഎമ്മിനു തലവേദനയായത്.
കടകംപള്ളി മാധ്യമങ്ങളോടു പറഞ്ഞത്:
‘‘12–ാം പാർട്ടി കോൺഗ്രസ് മുതൽ തുടർച്ചയായി പങ്കെടുക്കുന്നയാളാണു ഞാൻ. 24–ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനം എല്ലാ അർഥത്തിലും വലിയ വിജയമായിരുന്നു. രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങളിൽ 100 ശതമാനം പെര്‍ഫക്‌ഷനോടെയാണു പൂര്‍ത്തിയായത്. പങ്കെടുത്ത 13 സംസ്ഥാന സമ്മേളനങ്ങളില്‍ ഏറ്റവും രാഷ്ട്രീയ സമഗ്രത ഉണ്ടായതു കൊല്ലത്താണ്. മറ്റു പല സമ്മേളനങ്ങളിലും പാർട്ടിയിലെ വിഭാഗീയത ചർച്ചയായിരുന്നു. അതെല്ലാം അവസാനിച്ചു പാർട്ടി ഒറ്റക്കെട്ടായി, പുതിയ കേരളത്തിനുള്ള കാഴ്ചപ്പാട് രൂപീകരിച്ച സമ്മേളനമാണ്.’’ – കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
‘‘സംസ്ഥാന സമ്മേളനം മികച്ചതായി നടന്നെന്നു സമ്മതിക്കാൻ മാധ്യമങ്ങൾ തയാറാകുന്നില്ല. ഇതിനകത്ത് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടോയെന്നാണു നോക്കുന്നത്. എന്നെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ എടുത്തില്ല, പിബിയില്‍ എടുത്തില്ല എന്നതിലൊക്കെ മാധ്യമങ്ങള്‍ക്കാണു വിഷമം. നിങ്ങളുടെ ഉൽകണ്ഠ നന്നായി മനസ്സിലാക്കുന്നു. എനിക്കില്ലാത്ത സങ്കടവും ഉൽകണ്ഠയുമാണു മാധ്യമങ്ങള്‍ക്കെന്നു മനസ്സിലായി. ഫെയ്സ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം പോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നു.’’ – കടകംപള്ളി വിശദീകരിച്ചു.
‘‘സംസ്ഥാന സമ്മേളനത്തിന്റെ വേറെയും ചിത്രങ്ങൾ എന്റെ പേജിലുണ്ടായിരുന്നു. എന്റെ പേജിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതു ഞാനല്ല, കൂടെയുള്ള പിഎ ആണ്. വലിയ ജനസാഗരത്തെ സാക്ഷിനിർത്തി അന്നത്തെ ജില്ലാ സെക്രട്ടറിയായ ഞാൻ നവകേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുന്നതായിരുന്നു പുതിയ ചിത്രം. അഭിമാനപൂർവം എനിക്ക് ഉയർത്തിപ്പിടിക്കാൻ പറ്റുന്ന ചിത്രമാണത്. മാധ്യമങ്ങൾ ഞെട്ടിപ്പോയത്രയും വലിയ ജനക്കൂട്ടത്തോടു ഞാൻ സംസാരിക്കുന്നതാണു ചിത്രം. അസുഖബാധിതനായ സമയത്തല്ലാതെ 48 വർഷമായി മുഴുവൻ ദിവസവും ഞാൻ തലസ്ഥാനത്തുണ്ട്.’’– കടകംപള്ളി വ്യക്തമാക്കി.
‘‘തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും സ്ഥാനമാനങ്ങള്‍ നേടുകയും ചെയ്യുന്നതു രാഷ്ട്രീയക്കാരന്റെ മൗലിക ധർമമെന്നു വിശ്വസിക്കുന്നില്ല. മാധ്യമങ്ങൾ എന്നെ മനസ്സിലാക്കണം, എന്നെ വളർത്തിയത് ഈ പാർട്ടിയാണ്. സ്ഥാനങ്ങൾക്കുവേണ്ടി ആവശ്യങ്ങൾ ഉന്നയിക്കുന്ന ആളല്ല. പാർട്ടി എൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റും. സ്ഥാനം ലഭിക്കാത്തപ്പോൾ പിണങ്ങിപ്പോകുന്ന ആളുമല്ല. കടകംപള്ളിയിലൂടെ സിപിഎമ്മിനെ ആക്രമിക്കാനാണു മാധ്യമങ്ങൾ ശ്രമിക്കുന്നത്’’– കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.