സംയുക്ത ശ്രമങ്ങൾക്ക് ഇത് ശുഭസൂചന; മുഖ്യമന്ത്രിക്കൊപ്പമുള്ള സെൽഫി പങ്കുവച്ച് ശശി തരൂർ

ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കർക്കും ഒപ്പമുള്ള സെൽഫി സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച് ശശി തരൂർ എംപി. ഡൽഹിയിലെ കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തില്‍ നിന്നുള്ള എംപിമാർ എന്നിവരുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെയാണ് തരൂർ ഗവർണർക്കും മുഖ്യമന്ത്രിക്കും ഒപ്പം സെൽഫിയെടുത്തത്.

‘‘സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കാൻ ഇന്നലെ രാത്രി എല്ലാ കേരള എംപിമാരെയും അത്താഴ ചർച്ചയ്ക്ക് ക്ഷണിച്ച ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിയെ വളരെയധികം അഭിനന്ദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പങ്കെടുക്കുകയും ഹ്രസ്വമായി സംസാരിക്കുകയും ചെയ്തു. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം, സംസ്ഥാനത്ത് വികസനം നടപ്പാക്കാനുള്ള നമ്മുടെ സംയുക്ത ശ്രമങ്ങൾക്ക് ഈ അസാധാരണ നടപടി ശുഭസൂചനയാണ്’’ – ശശി തരൂർ എക്സിൽ കുറിച്ചു.