വെടിനിർത്തലിന് തയാറെന്ന് യുക്രെയ്ൻ, നിർമല സീതാരാമനെ കണ്ട് പിണറായി വിജയൻ, കൊച്ചിയിൽ 2 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കൾ കണ്ടുകെട്ടും, ഹൈദരാബാദിൽ മാധ്യമപ്രവർത്തകയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു – തുടങ്ങിയവയായിരുന്നു ഇന്നത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെടിനിർത്തലിന് തയാറെന്ന് യുക്രെയ്ൻ, നിർമല സീതാരാമനെ കണ്ട് പിണറായി വിജയൻ, കൊച്ചിയിൽ 2 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കൾ കണ്ടുകെട്ടും, ഹൈദരാബാദിൽ മാധ്യമപ്രവർത്തകയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു – തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇവ വിശദമായി ഒരിക്കൽകൂടി വായിക്കാം

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തിപരമായ പരാമർശം പങ്കുവച്ചെന്ന് ആരോപിച്ച് മുതിർന്ന വനിതാ മാധ്യമപ്രവർത്തക അറസ്റ്റിൽ. ഇന്നു പുലർച്ചെ ഹൈദാരാബാദിലെ വീടു വളഞ്ഞാണ് മാധ്യമപ്രവർത്തക രേവതി പൊഗദാദന്തയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രേവന്ത് റെഡ്ഡിക്കെതിരെ പൾസ് ന്യൂസ് ബ്രേക്ക് എന്ന യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയാണ് വിവാദമായത്. 

ADVERTISEMENT

ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കൾ കണ്ടുകെട്ടും. ധൻമോണ്ടിയിലെ ‘സുധാസദൻ’ എന്ന വസതിയും ഹസീനയുടെ ബന്ധുകളുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടുക. അതേസമയം, ഹസീനയുടെ കുടുംബത്തിന്റെ 124 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ധാക്ക കോടതി ഉത്തരവിട്ടിട്ടുണ്ട്. അഴിമതി വിരുദ്ധ കമ്മിഷന്റെ (എസിസി) അപേക്ഷയെ തുടർന്നാണ് നടപടി. 

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. വയനാട് ധനസഹായത്തിന്റെ കാലാവധി നീട്ടണം, പ്രത്യേക പാക്കേജ് അനുവദിക്കണം, ആശാവർക്കർമാർക്കുള്ള സഹായം, വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം, ജിഎസ്ടി പ്രശ്നങ്ങൾ തുടങ്ങിയവ മുഖ്യമന്ത്രി ചർച്ചയിൽ ഉന്നയിച്ചോയെന്നാണ് ഇനി അറിയേണ്ടത്. 

ADVERTISEMENT

കളമശേരിയിലെ സ്കൂളിലെ 2 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 3 പേരുടെ പരിശോധനാ ഫലം ഇന്നു പുറത്തുവരും. എറണാകുളം കളമശേരിയിലുള്ള സ്വകാര്യ സ്കൂളിലെ 1, 2 ക്ലാസുകളിലെ അഞ്ചു വിദ്യാർഥികളെയാണ് രണ്ടു സ്വകാര്യ ആശുപത്രികളിലായി രോഗലക്ഷണത്തെ തുടർന്ന് പ്രവേശിപ്പിച്ചത്. കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

റഷ്യ - യുക്രെയ്ൻ യുദ്ധത്തിൽ ഒരു മാസത്തെ വെടിനിർത്തലിന് സന്നദ്ധമെന്ന് യുക്രെയ്ൻ. യുഎസ് അവതരിപ്പിച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രെയ്ൻ അംഗീകരിക്കുകയായിരുന്നു. സൗദിയിൽ യുഎസ് നയതന്ത്ര പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് യുക്രെയ്ൻ വെടിനിർത്തലിന് സന്നദ്ധത അറിയിച്ചത്. 

English Summary:

Major News: Today's Recap 12-03-2025