ചെന്നൈ ∙ ഡോക്ടറും അഭിഭാഷകയായ ഭാര്യയും കൗമാരക്കാരായ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ അണ്ണാ നഗറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡോ. ബാലമുരുകൻ (52), ഭാര്യ സുമതി (47), മക്കൾ ദസ്വന്ത് (17), ലിംഗേഷ് (15) എന്നിവരാണു മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഡോക്ടറും അഭിഭാഷകയായ ഭാര്യയും കൗമാരക്കാരായ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ അണ്ണാ നഗറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡോ. ബാലമുരുകൻ (52), ഭാര്യ സുമതി (47), മക്കൾ ദസ്വന്ത് (17), ലിംഗേഷ് (15) എന്നിവരാണു മരിച്ചത്. ദമ്പതികളുടെ മൃതദേഹങ്ങൾ ഒരു മുറിയിലും മക്കളുടേത് മറ്റൊരു മുറിയിലുമായിരുന്നു.

5 കോടി രൂപയുടെ കടബാധ്യതയെ തുടർന്നു ജീവനൊടുക്കിയെന്നാണു പൊലീസിന്റെ നിഗമനം. അണ്ണാ നഗറിൽ ഗോൾഡൻ സ്കാൻസ് എന്ന പേരിൽ സ്കാനിങ് കേന്ദ്രം നടത്തിയിരുന്ന ഡോ. ബാലമുരുകൻ മൂന്നെണ്ണം കൂടി ആരംഭിക്കുന്നതിന് 5 കോടി രൂപ ബാങ്ക് വായ്പയെടുത്തിരുന്നു.

ADVERTISEMENT

എന്നാൽ വായ്പ തിരിച്ചടവ് മുടങ്ങിയോടെ പലയിടങ്ങളിൽനിന്നും വലിയ പലിശയ്ക്കു പണം കടം വാങ്ങി. ഇതിന്റെ തിരിച്ചടവും മുടങ്ങിയതോടെ, ഒട്ടേറെ പേർ കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിലെത്തി പണം തിരിച്ചു ചോദിച്ചു. ഇന്നലെ രാവിലെയാണ് ദമ്പതികളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

Chennai Doctor, Family Found Dead: 5 Crore Rupee Debt Suspected

Show comments