തിരുവനന്തപുരം ∙ നിരാശപ്പെടാനില്ലെന്ന മുന്നറിയിപ്പോടെ ആയിരക്കണക്കിന് ആശമാര്‍ ഭരണസിരാകേന്ദ്രം വളഞ്ഞു. അവകാശങ്ങള്‍ നേടിയെടുക്കാതെ അനന്തപുരി വിടില്ലെന്നതുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മുഴങ്ങി. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനു കാരണം ആശമാരല്ലെന്നും ഭരണാധികാരികളുടെ ധൂര്‍ത്താണെന്നും സമരക്കാര്‍ ആരോപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധത്തിൽനിന്ന്. ചിത്രം: രാജീവ് നായർ/മനോരമ

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.കെ. രമ, ബാബു ദിവാകരന്‍ തുടങ്ങിയവരടക്കം ഒട്ടേറെ നേതാക്കളെത്തി. പ്രകടനത്തിനൊടുവില്‍ ആശമാര്‍ സെക്രട്ടേറിയറ്റിനു മുന്നിലെ റോഡില്‍ പൊരിവെയിലില്‍ കിടന്നു പ്രതിഷേധിച്ചു. ആശമാരുടെ സമരവേദിക്കു സമീപം അങ്കനവാടി ജീവനക്കാര്‍ കൂടി സമരം ആരംഭിച്ചതോടെ ആയിരക്കണക്കിനു സ്ത്രീകളുടെ പ്രതിഷേധചൂടിലായി സെക്രട്ടേറിയറ്റു പരിസരം.

ADVERTISEMENT

സെക്രട്ടേറിയേറ്റ് പരിസരം പൊലീസ് അടച്ചു പൂട്ടി. എല്ലാ കവാടങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഒമ്പതരയോടെയാണ് സമരഗേറ്റിന് മുന്നിൽ ആശമാർ സംഘടിച്ചത്. ആശമാർക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തിൽ പങ്കാളികളാകുന്നുണ്ട്. 36 ദിവസമായ സമരം ഒത്തുതീർപ്പാക്കാൻ, സർക്കാർ ചർച്ചയ്ക്ക് മുൻകൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരത്തിലേക്ക് ആശമാർ കടന്നത്.  

ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധത്തിൽനിന്ന്. ചിത്രം: രാജീവ് നായർ/മനോരമ

ഉപരോധം നേരിടുന്നതിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളിൽ ആശാ വർക്കർമാർക്കായി പാലിയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാൻ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നാണ് ആരോപണം. അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവയ്ക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരുന്നു. അതിനിടെ സമരം ചെയ്ത ആശാ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എം വേതനം നിഷേധിച്ചു. ഫെബ്രുവരി 10ന് സമരം തുടങ്ങുന്നതിനു മുൻപുളള 9 ദിവസത്തെ വേതനവും ആനുകൂല്യങ്ങളുമാണ് നിഷേധിച്ചത്. സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഫെബ്രുവരിയിലെ വേതനം നൽകിയപ്പോഴാണ് വിവേചനം.

English Summary:

Kerala Secretariat Under Siege: Aasha Workers Demand Wage Justice

Show comments