ന്യൂഡൽഹി∙ ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധങ്ങളും യുഎസ്– ചൈന സംഘർഷങ്ങളും ഉൾപ്പെടെ ആഗോളതലത്തിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്ര സംഘടനയും മറ്റ് രാജ്യാന്തര സംഘടനകളും അപ്രസക്തമാകുകയാണെന്ന് മോദി പറഞ്ഞു. നിർമിത ബുദ്ധി (എഐ ) ഗവേഷകൻ കൂടിയായ ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് മോദിയുടെ പരാമർശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘രാജ്യാന്തര  സംഘടനകൾ‌ ഏതാണ്ട് അപ്രസക്തമായിരിക്കുന്നു. അവയിൽ പരിഷ്കരണങ്ങളുണ്ടാകുന്നില്ല. യുഎന്നിനെ പോലുള്ള സംഘടനകൾക്ക് അവരുടെ ജോലി ചെയ്യാൻ കഴിയുന്നില്ല. നിയമങ്ങളെ അവഗണിക്കുന്ന മനുഷ്യർ എന്തും ചെയ്യുന്നു.  അവരെ തടയാൻ ആർക്കുമാവുന്നില്ല. 

ADVERTISEMENT

‌കോവിഡ്-19 എല്ലാവരുടെയും പരിമിതികൾ തുറന്നുകാണിച്ചു. നമ്മൾ എത്ര വലിയ രാഷ്ട്രമാണെന്ന്, പുരോഗമനപരമാണെന്ന്, ശാസ്ത്രീയമായി മുന്നേറിയെന്നു കരുതിയാലും, കോവിഡ് കാലത്ത് നാമെല്ലാവരും യാഥാർഥ്യങ്ങളിലേക്കു തിരിച്ചുവന്നു. ലോകം അതിൽനിന്ന് എന്തെങ്കിലും പഠിക്കുമെന്നും ഒരു പുതിയ ലോകക്രമത്തിലേക്ക് നീങ്ങുമെന്നും കരുതി. എന്നാൽ, സമാധാനത്തിലേക്ക് നീങ്ങുന്നതിനുപകരം ലോകം ശിഥിലമാവുകയാണുണ്ടായത്. അനിശ്ചിതത്വം ഉണ്ടാവുകയും യുദ്ധം സാഹചര്യങ്ങളെ കൂടുതൽ വഷളാക്കുകയും ചെയ്തു. 

ലോകം പരസ്പരം ആശ്രയിച്ചാണ് നിൽക്കുന്നത്.  എല്ലാവർക്കും എല്ലാവരെയും ആവശ്യമുണ്ട്. ആർക്കും ഒന്നും ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല. ഞാൻ പോയ എല്ലാ വേദികളിലും സംഘർഷത്തെക്കുറിച്ച് ആശങ്കാകുലരായ ആളുകളെയാണ് കണ്ടത്. സംഘർഷങ്ങളിൽനിന്ന് ഉടൻ ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’’ – മോദി പറഞ്ഞു. 

ADVERTISEMENT

കഴിഞ്ഞ വർഷം നടന്ന യുഎൻ ഉച്ചകോടിയിൽ, ഐക്യരാഷ്ട്ര സംഘടനയുടെ പ്രസക്തി നിലനിർത്താൻ പരിഷ്കരണങ്ങൾ  അത്യാവശ്യമാണെന്നും  ആഗോള ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ  നടപടികൾ സ്വീകരിക്കണമെന്നും നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. 

English Summary:

Modi on UN: Narendra Modi criticizes the UN and other international organizations for their irrelevance in addressing escalating global conflicts.