‘ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണം’: നാഗ്പൂരിൽ സംഘർഷാവസ്ഥ; 20 പേർക്ക് പരുക്ക്, നിരോധനാജ്ഞ
മുംബൈ ∙ മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി, ബജ്റങ് ദൾ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനു പിന്നാലെ നാഗ്പൂരിൽ സംഘർഷാവസ്ഥ. പ്രതിഷേധക്കാരുടെ കല്ലേറിൽ 15 പൊലീസുകാർ ഉൾപ്പെടെ 20 പേർക്ക് പരുക്കേറ്റു. 25 ബൈക്കുകളും മൂന്നു കാറുകളും അഗ്നിക്കിരയാക്കി. 17 പേരെ പിടികൂടി. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു.

അതേസമയം, ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി, ബജ്റങ് ദൾ സംഘടനകൾ രംഗത്തു വന്നതിനു പിന്നാലെ സ്മാരകത്തിലേക്കുള്ള വഴികളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് മഹാരാഷ്ട്ര സർക്കാർ സുരക്ഷ ഉറപ്പാക്കി.
24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. തിരിച്ചറിയൽ കാർഡുള്ള സന്ദർശകർക്ക് മാത്രമാണ് പ്രവേശനം. സിആർപിഎഫ്, പൊലീസ്, മറ്റു സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ വൻ സംഘം സ്ഥലത്തുണ്ട്. കലക്ടറേറ്റുകൾക്ക് മുന്നിൽ തിങ്കളാഴ്ച ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു.