ന്യൂയോർക്ക് ∙ ഒരാഴ്ചത്തെ ദൗത്യത്തിനായി പോയി ഒൻപതു മാസത്തോളം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ‘കുടുങ്ങിയ’ ഇന്ത്യൻ വംശജ സുനിത വില്യംസ് ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി. സുനിതയുമായുള്ള യാത്രാപേടകം രാവിലെ പത്തരയോടെ ബഹിരാകാശ നിലയവുമായുള്ള (ഐഎസ്എസ്) ബന്ധം വേർപെടുത്തി. ഐഎസ്എസുമായുള്ള ബന്ധം വേർപെടുത്തുന്ന അൺഡോക്കിങ് വിജയമായതോടെ സുനിത ഉൾപ്പെടെ 4 യാത്രികർ കയറിയ ഡ്രാഗൺ പേടകം ഭൂമിയിലേക്കു യാത്ര ആരംഭിച്ചു. ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന ഡോച്ചിങ്ങും വിജയമായിരുന്നു. നാളെ പുലർച്ചെ 3.30ന് ഇവർ ഭൂമിയിൽ എത്തുമെന്നാണു നിഗമനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഒരാഴ്ചത്തെ ദൗത്യത്തിനായി പോയി ഒൻപതു മാസത്തോളം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ‘കുടുങ്ങിയ’ ഇന്ത്യൻ വംശജ സുനിത വില്യംസ് ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി. സുനിതയുമായുള്ള യാത്രാപേടകം രാവിലെ പത്തരയോടെ ബഹിരാകാശ നിലയവുമായുള്ള (ഐഎസ്എസ്) ബന്ധം വേർപെടുത്തി. ഐഎസ്എസുമായുള്ള ബന്ധം വേർപെടുത്തുന്ന അൺഡോക്കിങ് വിജയമായതോടെ സുനിത ഉൾപ്പെടെ 4 യാത്രികർ കയറിയ ഡ്രാഗൺ പേടകം ഭൂമിയിലേക്കു യാത്ര ആരംഭിച്ചു. ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന ഡോച്ചിങ്ങും വിജയമായിരുന്നു. നാളെ പുലർച്ചെ 3.30ന് ഇവർ ഭൂമിയിൽ എത്തുമെന്നാണു നിഗമനം. അതിനിടെ, സുരക്ഷിതമായി തിരിച്ചെത്താൻ യാഗം നടത്തുമെന്ന് സുനിതയുടെ കുടുംബം അറിയിച്ചു. ഗുജറാത്തിൽനിന്ന് സുനിതയുടെ ബന്ധുവാണ് ഇതു സംബന്ധിച്ച മാധ്യമങ്ങളോടു പറഞ്ഞത്.

ഐഎസ്എസിൽ ഡോക് ചെയ്തിട്ടുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകത്തിലാണു സുനിതയുടെ മടക്കം. ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരണ് ഒപ്പമുള്ളത്. നാളെ (19) ഇന്ത്യൻ സമയം പുലർച്ചെ 2.41ന് ഡീഓർബിറ്റ് ബേൺ പ്രക്രിയ. വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്കു ഡ്രാഗൺ പേടകം പ്രവേശിക്കും. പുലർച്ചെ 3.30ന് പേടകം ഭൂമിയിൽ ഇറങ്ങുമെന്നാണു പ്രതീക്ഷ. സാഹചര്യങ്ങൾക്ക് അനുസരിച്ചു ഭൂമിയിൽ വരുന്ന തീയതിയിലും സമയത്തിലും മാറ്റം വരാമെന്നു നാസ അറിയിച്ചു.

ADVERTISEMENT

പാരഷൂട്ടുകൾ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. അറ്റ്ലാന്റിക് സമുദ്രത്തിലോ മെക്സിക്കോ ഉൾക്കടലിലോ ആയിരിക്കും പതിക്കുക. പേടകം വീണ്ടെടുത്ത് യാത്രികരെ കരയിലേക്കു എത്തിക്കും. 2024 ജൂൺ 5ന് ആണ് സുനിതയും ബുച്ച് വിൽമോറും നിലയത്തിലെത്തിയത്. ഇവരെത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു തകരാർ സംഭവച്ചതിനാലാണു മടക്കയാത്ര നീണ്ടത്. 

English Summary:

Sunita Williams' Return to Earth: LIVE Updates – NASA SpaceX Crew-9 Dragon begins its journey home, with splashdown set for 3:27 AM. Her ancestral village prepares a grand welcome with fireworks and a celebratory procession.

Show comments