തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കേരളത്തില്‍ ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷൻ വരുമോ? സംസ്ഥാന അധ്യക്ഷനാകാൻ താൽപര്യമില്ലെന്നു മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ദേശീയ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. മുൻ കേന്ദ്രമന്ത്രി വി. മുരളീധരനോട് ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ കെ. സുരേന്ദ്രൻ തുടരാനാണു സാധ്യതയെന്നാണ് സൂചന. മാത്രമല്ല, പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സാധാരണ പാര്‍ട്ടി നടപടിക്രമങ്ങളൊന്നും സംസ്ഥാനത്തു നടക്കുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ സംഘടനാ തലപ്പത്ത് ഇളക്കം വരുത്താതെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സജീവമായി കൂടുതല്‍ സീറ്റുകള്‍ ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് പാര്‍ട്ടിക്കുള്ളത്. ഈ മാസം അവസാനത്തോടെ പുതിയ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നാണു സൂചന. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ പകുതി സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു പൂര്‍ത്തിയാകണമെന്നാണു നിബന്ധന. പുതിയ ദേശീയ അധ്യക്ഷന്‍ ചുമതലയേറ്റതിനുശേഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും സംസ്ഥാന അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്ന സാഹചര്യമാണ് ഉണ്ടാകുക എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ADVERTISEMENT

∙ താൽപര്യമില്ലെന്ന് രാജീവും മുരളിയും

നിലവില്‍ കെ.സുരേന്ദ്രന്‍ അല്ലെങ്കില്‍ ഒരാളുടെ പേരു മാത്രമാണ് ദേശീയനേതൃത്വത്തിന്റെ പരിഗണനയില്‍ ഉള്ളത്. മുതിര്‍ന്ന നേതാവ് എം.ടി.രമേശിനാവും നിയോഗം. സംസ്ഥാന അധ്യക്ഷനാകാനില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ദേശീയനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരം മറ്റു നിരവധി ചുമതലകളുടെ തിരക്കിലാണ് അദ്ദേഹം. എഐയുമായി ബന്ധപ്പെട്ട രാജ്യാന്തര സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരം ഈ മാസം 23ന് രാജീവ് ചന്ദ്രശേഖര്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തും.

രാജീവ് ചന്ദ്രശേഖർ (ചിത്രം: മനോരമ)

മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും വിമുഖത അറിയിച്ചിരുന്നു. ഇതുപ്രകാരം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കൂടുതല്‍ ചുമതലയാണ് മുരളീധരനു നല്‍കിയിരിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനാണ് മുരളീധരനോടു പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഡല്‍ഹിയില്‍ താമസമാക്കിയാണ് അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുരളീധരനെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.

ADVERTISEMENT

∙ അധ്യക്ഷൻ ഇപ്പോൾ മാറണ്ട

കേരളത്തിലും തമിഴ്‌നാട്ടിലും 2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കെ.സുരേന്ദ്രനും അണ്ണാമലൈയും തന്നെ സംസ്ഥാന അധ്യക്ഷന്മാരായി തുടരാനാണു സാധ്യത. കേരളത്തില്‍ മാസങ്ങള്‍ക്കുള്ളില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ പുതിയ ഒരാള്‍ വരുന്നതു ഗുണകരമാകില്ലെന്നാണു വിലയിരുത്തല്‍. പാര്‍ട്ടി നേതൃയോഗത്തില്‍ ഉള്‍പ്പെടെ കെ.സുരേന്ദ്രന്‍ തന്നെയാണു സജീവമായി രംഗത്തുള്ളത്.

മറ്റൊരാളെ ദേശീയനേതൃത്വം നിശ്ചയിച്ചിരുന്നുവെങ്കില്‍ ഈ സമയത്തു തന്നെ പാര്‍ട്ടി തലപ്പത്തു സജീവമാകുമായിരുന്നുവെന്നും പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചു. രണ്ടു തരത്തില്‍ പ്രഖ്യാപനം നടത്താന്‍ കഴിയും. 2026 നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ എന്നാണ് പ്രഖ്യാപനമെങ്കില്‍ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ ഉണ്ടാകും. മറിച്ച് കെ.സുരേന്ദ്രനെ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി ഉപാധികള്‍ ഇല്ലാതെ പ്രഖ്യാപിച്ചാല്‍ മൂന്നു വര്‍ഷം വരെ അദ്ദേഹത്തിനു പദവിയില്‍ തുടരാന്‍ കഴിയും.

English Summary:

BJP Kerala: Kerala BJP's leadership remains unchanged before the Assembly elections. Rajeev Chandrasekhar and V Muraleedharan decline the state president's post, suggesting K. Surendran will continue.

Show comments