ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ കാണുന്നിൽ അനിശ്ചിതത്വം. കൂടിക്കാഴ്ചയ്ക്ക് സമയം ലഭിക്കുകയാണെങ്കിൽ ഇന്നു തന്നെ കാണുമെന്നും അല്ലെങ്കിൽ മറ്റൊരു ദിവസം അദ്ദേഹത്തെ കാണുമെന്നും വീണാ ജോർജ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി∙ ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ കാണുന്നിൽ അനിശ്ചിതത്വം. കൂടിക്കാഴ്ചയ്ക്കു സമയം ലഭിക്കുകയാണെങ്കിൽ ഇന്നു തന്നെ കാണുമെന്നും അല്ലെങ്കിൽ മറ്റൊരു ദിവസം അദ്ദേഹത്തെ കാണുമെന്നും വീണാ ജോർജ് പറഞ്ഞു. 

‘‘ആശമാരുടെ ഓണറേറിയം വർധന, എയിംസ് കേരളത്തിന് ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുന്നതിനു വേണ്ടിയാണ് കേന്ദ ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ കാണുന്നതെന്നു വീണാ ജോർജ് പറഞ്ഞു. അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചിട്ടുണ്ട്. അത് ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തെ കാണും. അല്ലെങ്കിൽ മറ്റൊരു ദിവസം വീണ്ടും കൂടിക്കാഴ്ചയ്ക്ക് എത്തും’’– വീണാ ജോർജ് പറഞ്ഞു. 

ADVERTISEMENT

ക്യൂബയുടെ ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിലെത്തുന്ന സംഘവുമായി വീണാ ജോർജ് വൈകിട്ട് ചർച്ച നടത്തും. ക്യാൻസർ വാക്സീൻ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ചർച്ച ചെയ്യുന്നത്. ‘‘നേരത്തേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ക്യൂബ സന്ദർശിച്ചപ്പോൾ കാൻസർ വാക്സീൻ നിർമാണത്തെ പറ്റി ചർച്ച നടത്തിയിരുന്നു. മലബാർ കാൻസർ സെന്ററുമായാണ് ക്യൂബയിലെ ഒരു സ്ഥാപനം ചർച്ച നടത്തിയത്. അതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ ഇന്ന് നടത്തും. കൂടാതെ അൾഷിമെഴ്സ്, ഡെങ്കി വാക്സീൻ, എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണത്തെ പറ്റിയും ചർച്ച നടത്തും’’– വീണാ ജോർജ് പറഞ്ഞു.

English Summary:

Veena George meets J.P. Nadda: Kerala Health Minister Veena George's Delhi visit includes meetings with the Cuban delegation to discuss cancer vaccine production.

Show comments