മലപ്പുറം ∙ ബിജെപി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിനു പിന്നാലെ ശോഭ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസ്. മലപ്പുറം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുഡൂർ ആണ് ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ ബിജെപി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിനു പിന്നാലെ ശോഭ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസ്. മലപ്പുറം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുഡൂർ ആണ് ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്. ശോഭാ സുരേന്ദ്രന്റെ ചിത്രം സഹിതമാണ് യൂത്ത് കോൺഗ്രസ് നേതാവ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ‘ഇന്ത്യൻ നാഷനൽ കോൺഗ്രസിലേക്ക് സ്വാഗതം’ എന്നും കുറിപ്പിലുണ്ട്. 

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രന്റെ പേര് ഉയർന്നുവന്നിരുന്നെങ്കിലും മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് സംസ്ഥാന നേതൃയോഗത്തിൽ ധാരണയായത്. തുടർന്ന് രാജീവ് ചന്ദ്രശേഖർ സംസ്ഥാന കമ്മിറ്റി ഓഫിസിൽ എത്തി പത്രികാസമർപ്പണം നടത്തി. എന്നാൽ ഈ സമയത്ത് ശോഭ ഓഫിസിൽ എത്താതിരുന്നത് ചർച്ചയായിരുന്നു. കാർ എത്താൻ വൈകിയതു കൊണ്ടാണ് പത്രികാസമർപ്പണ സമയത്ത് ഓഫിസിൽ എത്താൻ സാധിക്കാതിരുന്നതെന്നാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ശോഭാ സുരേന്ദ്രന്റെ വിശദീകരണം.

English Summary:

Shobha Surendran's unexpected welcome to the Congress party by the Youth Congress follows the BJP state president election.