തിരുവനന്തപുരം∙ നിയമസഭയിൽ ജലീലിനോട് ക്ഷോഭിച്ച് സ്പീക്കർ എ.എൻ.ഷംസീർ. സർവകലാശാല വിഷയത്തിൽ സംസാരിക്കവെയാണ് സംഭവം. നിരവധി തവണം പ്രസംഗം അവസാനിപ്പിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും ജലീൽ വഴങ്ങാതെ വന്നതോടെയാണ് നിയമസഭ നാടകീയ രംഗങ്ങൾക്ക് വേദിയായത്. നിർദേശം മറികടന്ന് പ്രസംഗം തുടർന്ന ജലീലിന്റെ മൈക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിയമസഭയിൽ ജലീലിനോട് ക്ഷോഭിച്ച് സ്പീക്കർ എ.എൻ.ഷംസീർ. സർവകലാശാല വിഷയത്തിൽ സംസാരിക്കവെയാണ് സംഭവം. നിരവധി തവണ പ്രസംഗം അവസാനിപ്പിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും ജലീൽ വഴങ്ങാതെ വന്നതോടെയാണ് നിയമസഭ നാടകീയ രംഗങ്ങൾക്ക് വേദിയായത്. നിർദേശം മറികടന്ന് പ്രസംഗം തുടർന്ന ജലീലിന്റെ മൈക്ക് സ്പീക്കർ എ.എൻ.ഷംസീർ ഇടപെട്ട് ഓഫ് ചെയ്തു. 

സ്വയംഭരണ സർവകലാശാലകളെ കുറിച്ചും സർവകലാശാല നിയമം ഭേദഗതി ചെയ്യുന്നതിനെ കുറിച്ചുമായിരുന്നു കെ.ടി.ജലീൽ പ്രസംഗിച്ചത്. അനുവദിച്ച സമയം കടന്നുപോയതോടെ സ്പീക്കർ എ.എൻ.ഷംസീർ പ്രസംഗം നിർത്താൻ നിരവധി തവണ ആവശ്യപ്പെട്ടു. ‘‘ജലീൽ പ്രസംഗം ചുരുക്കണം. ഇത് ശരിയല്ല. ചെയറിന്റെ അഭ്യർഥന മാനിക്കണം. ജലീൽ ഇരിക്കണം. ചെയറിനോട് ഒന്ന് സഹകരിക്കണം.’’ – അഭ്യർഥന വകവയ്ക്കാതെ ജലീൽ പ്രസംഗം തുടർന്നതോടെ സ്പീക്കർ മൈക്ക് ഓഫ് ചെയ്തു. തുടർന്ന് സിപിഐ അംഗം ഇ.കെ.വിജയന് സംസാരിക്കാൻ അവസരം നൽകി.

ADVERTISEMENT

എന്നാൽ ഇ.കെ.വിജയൻ സംസാരിക്കാൻ എഴുന്നേറ്റിട്ടും ജലീൽ പ്രസംഗം തുടർന്നതോടെയാണ് സ്പീക്കർ ക്ഷുഭിതനായത്. ‘‘ചെയർ ഒരുപാട് തവണ സഹകരിച്ചു. പ്രതിപക്ഷം പോലും കൃത്യസമയത്ത് അവസാനിപ്പിച്ചു. അങ്ങയാണ് ചെയറിനോട് മര്യാദ കാണിക്കാത്തത്. ഒരുപാട് തവണ അഭ്യർഥിച്ചു. ചെയറിനോട് കാണിക്കേണ്ട ജെന്റിൽനസ് ജലീൽ കാണിച്ചിട്ടില്ല. കെ.ടി.ജലീലിന് പ്രത്യേക പരിഗണന ഒന്നും സഭയ്ക്കകത്തില്ല.’’ – സ്പീക്കർ നയം വ്യക്തമാക്കി. ഇതോടെ ജലീൽ സീറ്റിലേക്ക് ഇരിക്കുകയായിരുന്നു.

English Summary:

Dramatic Scenes in Kerala Assembly: K.T. Jaleel Defies Speaker A.N Shamseer, Microphone Switched Off