ഇലന്തൂർ നരബലി കേസ്: പ്രതികൾക്കെതിരെ ഏപ്രിൽ ഒന്നിന് കോടതി കുറ്റം ചുമത്തും
കൊച്ചി∙ ഇലന്തൂർ നരബലി കേസിൽ പ്രതികൾക്കെതിരെ ഏപ്രിൽ ഒന്നിന് കോടതി കുറ്റം ചുമത്തും. മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവർക്കെതിരെയാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി കുറ്റം ചുമത്തുക. പ്രതികളുടെ വിടുതൽ ഹർജിയിലും കോടതി അന്നുതന്നെ വിധി പറയും.

കൊച്ചി∙ ഇലന്തൂർ നരബലി കേസിൽ പ്രതികൾക്കെതിരെ ഏപ്രിൽ ഒന്നിന് കോടതി കുറ്റം ചുമത്തും. മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവർക്കെതിരെയാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി കുറ്റം ചുമത്തുക. പ്രതികളുടെ വിടുതൽ ഹർജിയിലും കോടതി അന്നുതന്നെ വിധി പറയും. വിടുതൽ ഹർജി തള്ളുകയാണെങ്കിൽ കുറ്റം ചുമത്തുന്നതിനു സാവകാശം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇക്കാര്യം കോടതി അംഗീകരിച്ചില്ല. ഇലന്തൂരിലെ ഭഗവൽസിങ്ങിന്റെ വീടിന്റെ പരിസരത്തുനിന്ന് നരബലിക്കിരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തിയതും പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതും 2022 ഒക്ടോബർ 11ന് ആയിരുന്നു.
സാമ്പത്തിക അഭിവൃദ്ധിക്കായി സ്ത്രീകളെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ചാൽ മതിയെന്നു വിശ്വസിപ്പിച്ച് എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാഫി (52), തിരുമ്മു ചികിത്സകനായ ഇലന്തൂരിലെ കെ.വി.ഭഗവൽസിങ് (67), ഭാര്യ ലൈല (58) എന്നിവരെ കൂടെക്കൂട്ടി ലോട്ടറി വിൽപനക്കാരായ കാലടി സ്വദേശി റോസ്‌ലിൻ (49), തമിഴ്‌നാട് സ്വദേശി പത്മം (52) എന്നിവരെ ഇലന്തൂരിലെത്തിച്ചു കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നാണു കേസ്. കടവന്ത്ര പൊലീസാണു കേസ് അന്വേഷിച്ചത്. കാണാതായ പത്മത്തെ തേടിയുള്ള അന്വേഷണത്തിൽ വാഹനം കണ്ടെത്താനുള്ള ശ്രമമാണു കൊച്ചി കടവന്ത്ര പൊലീസിനെ ഇലന്തൂരിലെത്തിച്ചത്.
പ്രതികൾക്കെതിരെ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉണ്ടെന്ന് ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ വ്യക്തമാക്കി. കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചുമെന്നാണു വിടുതൽ ഹർജിയിൽ പ്രതികളുടെ വാദം. ഇതല്ലാതെ കേസിൽ തങ്ങൾക്കെതിരെ യാതൊരു തെളിവുമില്ലെന്നും പ്രതികൾ കോടതിയിൽ വാദിച്ചിരുന്നു.
പൊന്നുരുന്നി പഞ്ചവടി നഗറിലെ താമസക്കാരി പത്മത്തെ കാണാനില്ലെന്ന പരാതി 2022 സെപ്റ്റംബർ 26നാണ് കടവന്ത്ര പൊലീസിനു ലഭിച്ചത്. കാലടി മറ്റൂരിൽനിന്നു കാണാതായ ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലിനെയും (49) സമാനമായ രീതിയിൽ ഈ സംഘം കൊലപ്പെടുത്തി. 2023 ജനുവരി 6നാണ് പത്മത്തിന്റെ കൊലപാതകത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നാണു കുറ്റപത്രത്തിൽ വിശേഷിപ്പിച്ചത്. ഡിഎൻഎ പരിശോധനയിലൂടെയാണു മരിച്ചതു പത്മവും റോസ്‌ലിനുമാണന്നു പൊലീസ് സ്ഥിരീകരിച്ചത്.