കൊച്ചി ∙ ഉമാ തോമസ് എംഎൽഎ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) ക്ലീൻ ചിറ്റ്. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുറ്റപത്രം ഉടൻ സമർപ്പിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപകടത്തിനു പിന്നാലെ പാലാരിവട്ടം പൊലീസ് രണ്ട് കേസുകളാണ് റജിസ്റ്റർ ചെയ്തിരുന്നത്. പരിപാടിയിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിച്ചും മൃദംഗവിഷന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സംഘാടകർക്കെതിരെയും ആയിരുന്നു കേസ്. ഇതിൽ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിച്ച് റജിസ്റ്റർ ചെയ്ത കേസിലാണ് ജിസിഡിഎക്ക് യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന പൊലീസിന്റെ കണ്ടെത്തൽ.

ADVERTISEMENT

അതേസമയം, നൃത്തപരിപാടിക്കായി വേദിയൊരുക്കിയ മൃദംഗവിഷനു ഗുരുതരമായ വീഴ്ച സംഭവിച്ചതായും മൃദംഗവിഷൻ ഡയറക്ടറടക്കമുള്ളവരാണ് മുഖ്യപ്രതികളെന്നും കുറ്റപത്രത്തിൽ പറയുന്നു. സംഭവത്തിൽ നടി ദിവ്യ ഉണ്ണിയുടെ മൊഴി അന്വേഷണസംഘം വൈകാതെ രേഖപ്പെടുത്തുമെന്നാണ് വിവരം. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടു സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയാണ് അപകടമുണ്ടായത്. ഗാലറിയുടെ വശത്തുനിന്ന് താഴേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ എംഎൽഎ ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. 

English Summary:

Uma Thomas's Fall: GCDA Cleared, Mrudnga Vision Accused