യുപിഐ സംവിധാനത്തിലെ തകരാർ പരിഹരിച്ചു

ന്യൂഡൽഹി∙ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിൽ (യുപിഐ) ഉണ്ടായ സാങ്കേതിക തകരാറുമൂലം പണമിടപാടുകൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടു. ആറു മണിക്കുശേഷമാണ് പ്രശ്നങ്ങൾ ഉണ്ടായതെന്നും മൂവായിരത്തോളം പരാതികൾ റജിസ്റ്റർ ചെയ്യപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പണം കൈമാറുന്നതിൽ തടസ്സങ്ങൾ നേരിടുന്നതായാണ് 96% പരാതികളും. വിവിധ പണമിടപാട് ആപ്പുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് 4% പരാതി ലഭിച്ചു. സമൂഹമാധ്യമങ്ങളിലും ഉപഭോക്താക്കൾ പരാതിയുമായി എത്തി. ഇടപാടുകൾ തടസ്സപ്പെട്ടതോടെ, പണം നൽകാനാകാതെ കുറേനേരമായി കടകളിൽ കുടുങ്ങി കിടക്കുകയാണെന്ന് ചിലർ സമൂഹമാധ്യമത്തിൽ പരിഹസിച്ചു.

ന്യൂഡൽഹി∙ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിൽ (യുപിഐ) ഉണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചു. ‘‘നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എൻപിസിഐ) ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്നു യുപിഐയുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. എന്നാൽ കാര്യങ്ങൾ ശരിയാക്കി. തടസ്സം നേരട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നു’’– നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
ആറു മണിക്കുശേഷമാണു പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും മൂവായിരത്തോളം പരാതികൾ റജിസ്റ്റർ ചെയ്യതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പണമിടപാടുകൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടിരുന്നു. പണം കൈമാറുന്നതിൽ തടസ്സങ്ങൾ നേരിടുന്നെന്നായിരുന്നു 96% പരാതികളും. വിവിധ പണമിടപാട് ആപ്പുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് 4% പരാതി ലഭിച്ചു. സമൂഹമാധ്യമങ്ങളിലും ഉപഭോക്താക്കൾ പരാതിയുമായി എത്തിയിരുന്നു. ഇടപാടുകൾ തടസ്സപ്പെട്ടതോടെ, പണം നൽകാനാകാതെ കുറേനേരമായി കടകളിൽ കുടുങ്ങി കിടക്കുകയാണെന്നായിരുന്നു ചിലർ സമൂഹമാധ്യമത്തിൽ പരിഹസിച്ചത്.