‘മിനി ഹിറ്റ്ലർ, കസേര തെറിക്കുമോ എന്നു പേടി’; യോഗി ആദിത്യനാഥിന്റെ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷം

ലക്നൗ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്ത്. മുഖ്യമന്ത്രി കസേര തെറിക്കുമോ എന്ന പേടിയാണ് യോഗിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിനു പിന്നിലെന്നു സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. മുഖ്യമന്ത്രി കസേരയിലിരുന്നു യോഗി

ലക്നൗ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്ത്. മുഖ്യമന്ത്രി കസേര തെറിക്കുമോ എന്ന പേടിയാണ് യോഗിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിനു പിന്നിലെന്നു സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. മുഖ്യമന്ത്രി കസേരയിലിരുന്നു യോഗി അഹങ്കാരിയായി മാറിയെന്നും മിനി ഹിറ്റ്ലറായെന്നും കോൺഗ്രസ് എംപി മാണിക്യം ടാഗോർ പറഞ്ഞു.
നിലവിലെ സാമൂഹ്യ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധതിരിക്കാനാണു വിദ്വേഷ പരാമർശം നടത്തിയതെന്നു സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ് പ്രതികരിച്ചു. ‘‘പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. നിലവിലെ സാഹചര്യങ്ങൾ വളരെ മോശമാണ്. പക്ഷേ ബിജെപി ഇപ്പോഴും പഴയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും പഴയ പ്രശ്നങ്ങൾ ചികഞ്ഞു പുറത്തെടുക്കുകയുമാണ് ചെയ്യുന്നത്’’ – ഡിംപിൾ യാദവ് കൂട്ടിച്ചേർത്തു.
യോഗി പറഞ്ഞത് ശരിയാണെന്ന് എസ്പി എംപി സിയാ ഉർ റഹ്മാൻ പരിഹസിച്ചു. ‘‘സമ്പലിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. മുസ്‌ലിംകൾക്കെതിരെ ജനക്കൂട്ട ആക്രമണങ്ങൾ വർധിക്കുന്നു. മുസ്‌ലിംകളുടെ മതവികാരം വൃണപ്പെടുത്തുകയും ആരാധനാലയങ്ങൾ ആക്രമിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം ശേഷവും മുസ്‌ലിംകൾ സുരക്ഷിതരാണ്’’– സിയാ ഉർ റഹ്മാൻ പരിഹസിച്ചു. കള്ളം പറഞ്ഞു ഹിന്ദു – മുസ്‌ലിം വിദ്വേഷം ഉണ്ടാക്കാനാണ് യോഗി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് അജയ് റായ് പ്രതികരിച്ചു. ഒരു നേതാവ് ജനങ്ങളെ ഇത്തരത്തിൽ നയിക്കുന്നത് നിർഭാഗ്യകരമാണ്. ഒരു ഭാഗത്ത് സുനിത വില്യംസ് ബഹിരാകാശത്തുനിന്നു തിരിച്ചെത്തിയതു പോലുള്ള മുന്നേറ്റങ്ങൾ നടക്കുമ്പോൾ നമ്മൾ ആളുകളെ 100 വർഷം പുറകിലേക്കു കൊണ്ടുപോവുകയാണെന്ന് രഞ്ജിത് രഞ്ജൻ എംപി പ്രതികരിച്ചു.
നൂറ് മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്കു സുരക്ഷിതരായി ഇരിക്കാനാകില്ലെന്നാണ് യോഗി പറഞ്ഞത്. ഇതിന് ബംഗ്ലദേശും പാക്കിസ്ഥാനും ഉദാഹരണങ്ങളാണ്. എന്നാൽ നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്‌ലിം കുടുംബത്തിന് മതാചാരങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. ഹിന്ദുക്കൾ മതപരമായ സഹിഷ്ണുത തുടരുന്നവരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.