‘ഐശ്വര്യ റായ് അപകടത്തിൽപ്പെട്ടില്ല’: ആഡംബര കാർ ബസ്സിലിടിച്ചു, ബൗൺസർ ഡ്രൈവറെ മർദിക്കുന്ന ദൃശ്യം പുറത്ത്

മുംബൈ∙ ബോളിവുഡ് താരം ഐശ്വര്യ റായ് അപകടത്തിൽപ്പെട്ടെന്ന വാർത്ത തള്ളി നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ. ഐശ്വര്യ സുഖമായിരിക്കുന്നുവെന്നും നടിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മുംബൈയിലെ വസതിയിൽവച്ച് നടിയുടെ ആഡംബര കാറിൽ ബസ് ഇടിച്ച് അപകടമുണ്ടായതായി വാർത്ത പുറത്തുവന്നിരുന്നു.

മുംബൈ∙ ബോളിവുഡ് താരം ഐശ്വര്യ റായ് അപകടത്തിൽപ്പെട്ടെന്ന വാർത്ത തള്ളി നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ. ഐശ്വര്യ സുഖമായിരിക്കുന്നുവെന്നും നടിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മുംബൈയിലെ വസതിയിൽവച്ച് നടിയുടെ ആഡംബര കാറിൽ ബസ് ഇടിച്ച് അപകടമുണ്ടായതായി വാർത്ത പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് നടിയോട് അടുപ്പമുള്ളവരുടെ പ്രതികരണം.
മുംബൈയിലെ ജുഹുവിലുള്ള അമിതാഭ് ബച്ചന്റെ വസതിക്ക് സമീപം നടിയുടെ കാറിൽ ബെസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അപകടത്തിനു പിന്നാലെ, നടിയുടെ ബൗൺസർമാരിലൊരാൾ ബസ് ഡ്രൈവറെ മർദിച്ചു എന്ന വാർത്ത വലിയ വിവാദങ്ങൾക്ക് കാരണമായി.
കാറില്‍ ബസ് ഇടിച്ചതിനു പിന്നാലെ ബംഗ്ലാവിൽനിന്ന് ഒരു ബൗൺസർ പുറത്തിറങ്ങി ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവർ പൊലീസ് കൺട്രോൾ റൂമില്‍ വിവരം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ ബംഗ്ലാവിലെ ജീവനക്കാർ ബസ് ഡ്രൈവറോട് ക്ഷമാപണം നടത്തി. ഇതോടെ ബസ് ഡ്രൈവര്‍ പ്രശ്നം അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പരാതി ലഭിക്കുകയോ, എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.