തിക്കോടിയിൽ മത്സ്യബന്ധനത്തിനുപോയ ചെറുവള്ളം മറിഞ്ഞു; വലയിൽ കുടുങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോഴിക്കോട്∙ തിക്കോടിയിൽ മത്സ്യബന്ധനത്തിന് പോയ ചെറുവള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. തിക്കോടി പാലക്കുളങ്ങരകുനി പുതിയവളപ്പിൽ ഷൈജു(40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയവളപ്പിൽ രവി (59), തിക്കോടി പീടികവളപ്പിൽ ദേവദാസ് (59) എന്നിവരെ രക്ഷപ്പെടുത്തി.

കോഴിക്കോട്∙ തിക്കോടിയിൽ മത്സ്യബന്ധനത്തിന് പോയ ചെറുവള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. തിക്കോടി പാലക്കുളങ്ങരകുനി പുതിയവളപ്പിൽ ഷൈജു(40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയവളപ്പിൽ രവി (59), തിക്കോടി പീടികവളപ്പിൽ ദേവദാസ് (59) എന്നിവരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
കോടിക്കലിൽനിന്നു പോയ ചെറുവള്ളമാണ് കാറ്റിലും തിരയിലുംപെട്ട് മറിഞ്ഞത്. ഷൈജു വലയിൽ കുടുങ്ങിപ്പോകുകയായിരുന്നു. കുറച്ചകലെയുണ്ടായിരുന്ന മറ്റൊരു വള്ളം എത്തിയാണ് മൂന്നു പേരെയും കരയ്‌ക്കെത്തിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഷൈജുവിനെ രക്ഷിക്കാനായില്ല.
തോണിയും വലയും കടലിൽ ഉപേക്ഷിച്ച നിലയിലാണ്. കരയിൽനിന്നു 18 കിലോമീറ്ററോളം അകലെയാണ് അപകടമുണ്ടായത്. നിഖിലയാണ് ഷൈജുവിന്റെ ഭാര്യ. പിതാവ്: ശ്രീധരൻ, മാതാവ്: സുശീല.