‘പണം വേണം, അല്ലെങ്കിൽ ഡിജിറ്റൽ അറസ്റ്റ്’; തട്ടിപ്പുകാരുടെ ഭീഷണി, വയോധിക ദമ്പതികൾ ജീവനൊടുക്കി

ബെംഗളൂരു∙ ബെളഗാവിയിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്ന തട്ടിപ്പുകാരുടെ ഭീഷണിയെത്തുടർന്നു വയോധിക ദമ്പതികൾ ജീവനൊടുക്കി. സൻതാൻ നസ്രത്ത് (82), ഭാര്യ ഫ്ലാവിയ എന്നിവരാണ് മരിച്ചത്. ഖാനാപുരയിലെ വീട്ടിൽ താമസിച്ചിരുന്ന ഇവരെ ഡൽഹി ബിഎസ്എൻഎല്ലിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ സമീപിച്ചത്. ഇവരുടെ പേരിലുള്ള മൊബൈൽ നമ്പർ അനധികൃത പരസ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ആരോപിച്ചാണ് ദമ്പതികളെ തട്ടിപ്പുകാർ പേടിപ്പിച്ചത്.

ബെംഗളൂരു∙ ബെളഗാവിയിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്ന തട്ടിപ്പുകാരുടെ ഭീഷണിയെത്തുടർന്നു വയോധിക ദമ്പതികൾ ജീവനൊടുക്കി. സൻതാൻ നസ്രത്ത് (82), ഭാര്യ ഫ്ലാവിയ എന്നിവരാണ് മരിച്ചത്.
ഖാനാപുരയിലെ വീട്ടിൽ താമസിച്ചിരുന്ന ഇവരെ ഡൽഹി ബിഎസ്എൻഎല്ലിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ സമീപിച്ചത്. ഇവരുടെ പേരിലുള്ള മൊബൈൽ നമ്പർ അനധികൃത പരസ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ആരോപിച്ചാണ് ദമ്പതികളെ തട്ടിപ്പുകാർ പേടിപ്പിച്ചത്. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേനയും തട്ടിപ്പുകാർ ഇവരെ ഫോണിൽ ബന്ധപ്പെട്ടു. കേസ് പണം നൽകി ഒത്തുതീർപ്പാക്കണമെന്നും അല്ലാത്തപക്ഷം ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെ നേരിടേണ്ടിവരുമെന്നും പറഞ്ഞു.
മക്കളില്ലാത്ത ഇരുവരും അതുകൂടി കേട്ടതോടെ ഭയത്തിലാകുകയും ജീവനൊടുക്കുകയുമായിരുന്നു. തങ്ങൾ നേരിട്ട പ്രശ്നത്തെക്കുറിച്ച് വ്യക്തമാക്കുന്ന ദമ്പതികളുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)