വഴങ്ങിയില്ലെങ്കിൽ ബോംബിടുമെന്ന് ട്രംപിന്റെ ഭീഷണി, പിന്നാലെ ഭൂഗർഭ അറകളിൽ മിസൈൽ ശേഖരം സജ്ജമാക്കി ഇറാൻ; ആശങ്ക– വിഡിയോ

ആണവപദ്ധതി വിഷയത്തിൽ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ബോംബിങ് നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി, യുഎസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ മിസൈൽ ആയുധശേഖരം തയാറാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട്. വ്യോമാക്രമണങ്ങളെ ചെറുക്കാൻ രൂപകൽപന ചെയ്‌ത ഭൂഗർഭ അറകളിലാണ് ഈ മിസൈലുകളിൽ സൂക്ഷിച്ചിരിക്കുന്നതെന്ന് ദ് ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ടെഹ്റാൻ ∙ ആണവപദ്ധതി വിഷയത്തിൽ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ബോംബിങ് നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി, യുഎസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ മിസൈൽ ആയുധശേഖരം തയാറാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട്. വ്യോമാക്രമണങ്ങളെ ചെറുക്കാൻ രൂപകൽപന ചെയ്‌ത ഭൂഗർഭ അറകളിലാണ് ഈ മിസൈലുകളിൽ സൂക്ഷിച്ചിരിക്കുന്നതെന്ന് ദ് ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഭൂഗർഭ അറകളിലെ എല്ലാ ലോഞ്ചറുകളും ഇതിനകം ലോഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇറാൻ ഒബ്‌സർവർ’ മിസൈൽ ശേഖരം സംബന്ധിച്ച വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന് അധികാരമേറ്റെടുത്തപ്പോൾ മുതൽ ട്രംപ് ആവശ്യപ്പെടുന്നതാണ്. വിവിധ പ്രതിരോധ ഗ്രൂപ്പുകളുമായുള്ള ബന്ധം ഇറാൻ വിച്ഛേദിക്കുകയും മിസൈൽ, ഡ്രോണുകൾ എന്നിവയുടെ ശേഷി പരിമിതപ്പെടുത്തുകയും ചെയ്യണമെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം എൻബിസി ന്യൂസിനു നൽകി അഭിമുഖത്തിലാണ് യുഎസുമായി ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ഇറാനു മറുപടി ബോംബിങ് ആയിരിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. ‘‘അവർ ഒരു കരാറിൽ എത്തിയില്ലെങ്കിൽ ബോംബാക്രമണം ഉണ്ടാകും. അവർ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണമായിരിക്കും അത്. ഇറാൻ കരാറിൽ എത്തിയില്ലെങ്കിൽ, നാല് വർഷം മുൻപ് ഞാൻ ചെയ്തതുപോലെ ഞാൻ അവരുടെ മേൽ ഇരട്ട ചുങ്കം ചുമത്താൻ സാധ്യതയുണ്ട്.’’– ട്രംപ് പറഞ്ഞു.
യുഎസുമായി നേരിട്ടു ചർച്ചയ്ക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. നേരിട്ടു ചർച്ച നടത്താമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കു കത്തയച്ചിരുന്നു. ഇതിനോടുള്ള ഇറാന്റെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. അതേസമയം നേരിട്ടല്ലാതെ, മൂന്നാം കക്ഷി വഴി ചർച്ചയാകാമെന്ന് പെസഷ്കിയാൻ സൂചിപ്പിച്ചു. 2018ൽ ട്രംപിന്റെ ആദ്യ ഭരണകാലത്താണ് യുഎസ് ഏകപക്ഷീയമായി ഇറാനുമായുള്ള ആണവക്കരാറിൽനിന്നു പിന്മാറിയത്. വീണ്ടും അധികാരമേറ്റപ്പോൾ മുതൽ പുതിയ കരാറിനായി ട്രംപ് സമ്മർദം ചെലുത്തുകയാണ്.
അതേസമയം, ഐക്യരാഷ്ട്ര സംഘടനയുടെ ആണവ നിരീക്ഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് യുറേനിയം സമ്പുഷ്ടീകരണം ഇറാൻ വർധിപ്പിച്ചിട്ടുണ്ടെന്നാണ്. ആണവ വിഷയത്തിൽ കരാറിലെത്താൻ ഇറാന് രണ്ടു മാസത്തെ സമയപരിധിയാണ് ട്രംപ് നൽകിയിരിക്കുന്നത്. 2020 ജനുവരി മൂന്നിനു ഇറാന്റെ ഉന്നത സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനി ബഗ്ദാദിൽ യുഎസ് ഡ്രോണാക്രമണത്തിൽ കൊല്ലപ്പെട്ടത് ഉൾപ്പെടെയുള്ള കാരണങ്ങളാണ് ട്രംപുമായി ഇടപഴകാൻ ഇറാൻ വിമുഖത കാണിക്കുന്നതിന് പിന്നിൽ.