വഖഫ് ഭേദഗതി ബില്ലിനെ എതിർത്ത് പ്രതിപക്ഷം; സമ്മർ ബംപർ 10 കോടി പാലക്കാട്ടേക്ക്– പ്രധാനവാർത്തകൾ വായിക്കാം
ലോക്സഭയിൽ വഖഫ് ബില്ല് അവതരിപ്പിച്ചതായിരുന്നു ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകളിൽ ഒന്ന്. ലോക്സഭയിൽ വഖഫ് ബില്ലിനെ എതിർത്തും അനുകൂലിച്ചും വാദങ്ങൾ ഉയർന്നു. വഖഫ് ബിൽ ന്യൂനപക്ഷ വിരുദ്ധമെന്ന് കെ.രാധാകൃഷ്ണൻ എംപിയും എന്നാൽ കേരള പ്രമേയം അറബിക്കടലിൽ ഒഴുക്കേണ്ടി വരുമെന്ന് സുരേഷ് ഗോപിയും പാർലമെന്റിൽ പറഞ്ഞു. വഖഫ് ബില്ലിന് പുറമേ സമ്മർ ബംപർ നറുക്കെടുപ്പ്, വാളയാർ കേസിൽ മാതാപിതാക്കൾക്കെതിരായ നിയമ നടപടികൾ ഹൈക്കോടതി തടഞ്ഞു എന്നിവയായിരുന്നു മറ്റു പ്രധാന വാർത്തകളിൽ ചിലത്. ഈ വാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം.

ലോക്‌സഭയില്‍ കേന്ദ്രമന്ത്രി കിരൺ റിജിജു അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ എതിർത്ത് ഇന്ത്യാ മുന്നണി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ. സർക്കാർ ഭൂമിയിൽ പോലും വഖഫ് അവകാശവാദം ഉന്നയിക്കുന്നുവെന്ന് വഖഫ് ബിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു ആഞ്ഞടിച്ചപ്പോൾ, അസമില്‍നിന്നുള്ള കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയിയാണ് പ്രതിപക്ഷത്ത് നിന്ന് ആദ്യമായി എതിർത്ത് സംസാരിച്ചത്. വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണെന്നും ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്തുന്നുവെന്നും പ്രതിപക്ഷത്തുനിന്ന് സംസാരിച്ച ഗൗരവ് ഗൊഗോയി ആരോപിച്ചു.
ഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നു കെ.രാധാകൃഷ്ണൻ എംപി ലോക്സഭയിൽ. മുസ്‍ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബിൽ ന്യൂനപക്ഷവിരുദ്ധമായതിനാൽ സിപിഎം എതിർക്കുന്നുവെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. അതേസമയം, ബിൽ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിൽ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
രാജ്യത്തിന്റെ ബഹുസ്വര, മതനിരപേക്ഷ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവർന്നെടുക്കുന്ന ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ.
വാളയാർ കേസിൽ സഹോദരിമാരുടെ മാതാപിതാക്കൾക്കെതിരായ നിയമ നടപടികൾ തടഞ്ഞ് ഹൈക്കോടതി. മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആറു കുറ്റപത്രങ്ങളിലാണ് മാതാപിതാക്കളെ പ്രതി ചേർത്തിരുന്നത്. ഇവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
സമ്മർ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ SG 513715 എന്ന ടിക്കറ്റിന്. പാലക്കാട് വിറ്റ ടിക്കറ്റാണിത്. പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ കിങ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇവിടെ നിന്ന് ധനലക്ഷ്മി ലോട്ടറി ഏജൻസി എന്ന പേരിൽ വാങ്ങിയ 180 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് കടയുടമ എസ്.സുരേഷ് പറഞ്ഞു. ആകെ 1.30 ലക്ഷം ബംപർ ടിക്കറ്റുകളാണ് കിങ് സ്റ്റാർ ലോട്ടറി ഏജൻസി ഇത്തവണ വിറ്റത്.