ന്യൂഡൽഹി∙ വഖഫ് ഭേദഗതി ബിൽ നടപ്പിലാക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആഗ്രഹമാണ് പൂർത്തീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് ബില്ലിൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 2013ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വഖഫ് നിയമത്തിൽ ഭേഗദതി വരുത്താതിരുന്നെങ്കിൽ ഇപ്പോൾ ഈ ഭേദഗതി ബില്ലിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നും അമിത് ഷാ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വഖഫ് ഭേദഗതി ബിൽ നടപ്പിലാക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആഗ്രഹമാണ് പൂർത്തീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് ബില്ലിൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 2013ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വഖഫ് നിയമത്തിൽ ഭേഗദതി വരുത്താതിരുന്നെങ്കിൽ ഇപ്പോൾ ഈ ഭേദഗതി ബില്ലിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നും അമിത് ഷാ പറഞ്ഞു. 2013ൽ വഖഫിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ നിയമങ്ങൾ കർശനമാക്കണമെന്നും അത് പാലിക്കാത്തവരെ ജയിലിൽ അടയ്ക്കണമെന്നും പറഞ്ഞിരുന്നു.

അന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈനും മറ്റുള്ളവരും പറയുന്ന പ്രസ്താവനകളെ പിന്താങ്ങുന്നു എന്നാണ് ലാലു പ്രസാദ് സഭയിൽ പറഞ്ഞതെന്നും അമിത് ഷാ ഓർമിപ്പിച്ചു. അതേസമയം വഖഫ് ബില്ലിൽ പ്രതിപക്ഷം തെറ്റിധാരണ പരത്തുകയാണെന്നും  അമിത് ഷാ പറഞ്ഞു. ബോർഡിലെ മുസ്‍ലിം ഇതര അംഗങ്ങൾക്ക് മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ യാതൊരു പങ്കും ഉണ്ടാകില്ല. മുസ്‍ലിം സഹോദരങ്ങളുടെ മതാചാരങ്ങളിലും അവർ നൽകുന്ന വസ്തുക്കളിലും കൈകടത്തുന്നതിനായാണ് ഈ ഭേദഗതിയെന്ന പ്രചാരമുണ്ട്. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയം നിറയ്ക്കാനാണ് പ്രതിപക്ഷം ഇത്തരത്തിൽ തെറ്റിധാരണ പരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Waqf Bill: Modi Government's Waqf Amendment Bill Fulfills Lalu Prasad's Wish, Says Amit Shah

Show comments