ന്യൂഡ‍ൽഹി ∙ രാജ്യസഭയിൽ വീണ്ടും നാടകീയ രംഗങ്ങൾ. സിപിഎം അംഗം ജോൺ ബ്രിട്ടാസിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ മറുപടിയാണ് ബഹളത്തിലേക്കു നയിച്ചത്. ബിജെപി എമ്പുരാനിലെ ‘മുന്ന’യാണെന്ന് ബ്രിട്ടാസ് പറഞ്ഞതോടെയാണ് സുരേഷ് ഗോപി പ്രസംഗിക്കാൻ എഴുന്നേറ്റത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡ‍ൽഹി ∙ രാജ്യസഭയിൽ വീണ്ടും നാടകീയ രംഗങ്ങൾ. സിപിഎം അംഗം ജോൺ ബ്രിട്ടാസിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ മറുപടിയാണ് ബഹളത്തിലേക്കു നയിച്ചത്. ബിജെപി എമ്പുരാനിലെ ‘മുന്ന’യാണെന്ന് ബ്രിട്ടാസ് പറഞ്ഞതോടെയാണ് സുരേഷ് ഗോപി പ്രസംഗിക്കാൻ എഴുന്നേറ്റത്. ബ്രിട്ടാസിനെ ചില പാഠങ്ങൾ പഠിപ്പിക്കേണ്ടതുണ്ടതെന്നും എമ്പുരാനെ കുറിച്ച് പരാമർശിച്ച ബ്രിട്ടാസിന് ‘ടിപി 51 വെട്ട്’, ‘ലൈഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നീ സിനിമകൾ റിറിലീസ് ചെയ്യാൻ ധൈര്യമുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.

‘‘കൈരളിക്കും ബ്രിട്ടാസിനും കൈരളിയുടെ ചെയർമാനായ നടനും ധൈര്യമുണ്ടോ? കേരള മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ടിപി 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റിറീലിസ് ചെയ്യാൻ. ഇപ്പോൾ എമ്പുരാനു വേണ്ടി നിലവിളിക്കുന്നു. എമ്പുരാന്റെ ടൈറ്റിൽ കാർഡിൽനിന്ന് എന്റേ പേര് മാറ്റാൻ ഞാൻ പറഞ്ഞിരുന്നു. നിങ്ങൾക്ക് രാഷ്ട്രീയത്തിന്റെ കൈ മാത്രമല്ല പൊള്ളിയത്. മറ്റ് ചിലതും പൊള്ളയിട്ടുണ്ട്. ഇനിയും പൊള്ളും. 800ലധികം പേരെയാണ് ബ്രിട്ടാസിന്റെ രാഷ്ട്രീയ പാർട്ടി കേരളത്തിൽ കൊന്നൊടുക്കിയത്. അവരുടെ കൊലപാതക രാഷ്ട്രീയം.’’ – സുരേഷ് ഗോപി തുറന്നടിച്ചു.

ADVERTISEMENT

‘‘മുനമ്പത്ത് 600 കുടുംബങ്ങളെ ചതിയിൽപ്പെടുത്തി. അവരെ വഹിച്ചിരിക്കുകയാണ്. മുനമ്പം കമ്മീഷനെ ഹൈക്കോടതി എടുത്ത് തോട്ടിൽ കളഞ്ഞിട്ടുണ്ട്. പ്രമേയം അറബിക്കടലിൽ മുക്കുകയല്ല, ചവിട്ടി താഴ്ത്തിയിരിക്കും. അതിന് ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‍ലിമും ഒന്നുമില്ല. ചവിട്ടി താഴ്ത്തിയിരിക്കും.’’ – സുരേഷ് ഗോപി പറഞ്ഞു.

English Summary:

Waqf Amendment Bill in Rajya Sabha: Suresh Gopi's fiery speech in the Rajya Sabha targeted John Brittas, challenging him to release TP 51.

Show comments