14 മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ചയും വോട്ടെടുപ്പും, ഒടുവിൽ ലോക്സഭ കടന്ന് വഖഫ് ഭേദഗതി ബിൽ; ഇന്നു രാജ്യസഭയിൽ

ന്യൂഡൽഹി ∙ പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെ, 14 മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ചയ്ക്കും വോട്ടെടുപ്പിനുമൊടുവിൽ വഖഫ് ഭേദഗതി ബിൽ ഇന്നു പുലർച്ചെ 1.56ന് ലോക്സഭ പാസാക്കി. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. 520 പേരാണ് വോട്ട് ചെയ്തത്. സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 50 ശതമാനത്തിനു മുകളിൽ വോട്ട് ലഭിച്ചാൽ ബിൽ പാസാകും. അതായത് 520 പേരിൽ 261 പേരുടെ ഭൂരിപക്ഷം മതി.

കേരളത്തിൽ നിന്ന് സുരേഷ് ഗോപി ഒഴികെ ബാക്കി 18 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തതായാണ് വിവരം. പ്രിയങ്ക ഗാന്ധി സഭയിലുണ്ടായിരുന്നില്ല. 8 മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിരുന്നത്. എന്നാൽ ഉച്ചയ്ക്ക് 12.06ന് ആരംഭിച്ച ചർച്ച പുലർച്ചെ 1.56 വരെ നീണ്ടു. ബിൽ ഇന്നു രാജ്യസഭയിലും അവതരിപ്പിക്കും. രാജ്യസഭ കൂടി കടന്നാൽ ബിൽ നിയമമാകും.
പുതിയ നിയമം പാസാകുന്നതോടെ മുനമ്പത്തെ താമസക്കാർക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുമെന്നാണ് ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു അവകാശപ്പെട്ടത്. മുനമ്പത്തെ ജനങ്ങൾക്കു നീതി ലഭിക്കണമെന്നു തന്നെയാണു കേരളത്തിൽനിന്നുള്ള എല്ലാ ജനപ്രതിനിധികളുടെയും ആഗ്രഹമെന്നും എന്നാൽ അതിന്റെ പേരിൽ മതസ്വാതന്ത്ര്യം ഇല്ലാതാകുന്ന നീക്കങ്ങൾ പാടില്ലെന്നും കോൺഗ്രസിൽനിന്നു പ്രസംഗിച്ച കെ.സി.വേണുഗോപാൽ പറഞ്ഞു.
ബിൽ ഭരണഘടനയ്‌ക്കെതിരെയുള്ള ആക്രമണമാണെന്നും ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ളതാണെന്നും പ്രതിപക്ഷം ആരോപിച്ചു. മുസ്‍ലിംകളുടെ മതകാര്യങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെന്നും സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ മാത്രമാണ് ഇടപെടുന്നതെന്നും റിജിജു പറഞ്ഞു. ‘ഈ ബിൽ വന്നില്ലായിരുന്നെങ്കിൽ, പാർലമെന്റ് സമുച്ചയത്തിനു മേൽ വരെ വഖഫ് അവകാശവാദം ഉന്നയിക്കുമായിരുന്നു’– മന്ത്രി വാദിച്ചു.
1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് ഇന്നലെ ലോക്സഭ പാസാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്.
ആദിവാസിഭൂമിയും ചരിത്രസ്മാരകങ്ങളും വഖഫ് ഭൂമിയാക്കാൻ പാടില്ലെന്ന പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർത്തു. ജെപിസി റിപ്പോർട്ടിൽ ശുപാർശകളുണ്ടായിരുന്നെങ്കിലും ഒപ്പമുള്ള കരടുബില്ലിൽ ഇതുണ്ടായിരുന്നില്ല. മന്ത്രി റിജിജു ഔദ്യോഗിക ഭേദഗതിയായിട്ടാണ് ഇവ കൊണ്ടുവന്നത്. കെ.സി.വേണുഗോപാല്‍, കെ.സുധാകരൻ, എൻ.കെ.പ്രേമചന്ദ്രൻ, ഇ.ടി.മുഹമ്മദ് ബഷീർ, കെ.രാധാകൃഷ്ണൻ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ നൂറിലേറെ ഭേദഗതികൾ കൊണ്ടുവന്നതെങ്കിലും ഇവ തള്ളി.
വ്യവസ്ഥകളെ എതിർത്ത് പ്രസംഗിച്ച എഐഎംഐഎം അംഗം അസദുദ്ദീൻ ഉവൈസി പ്രതിഷേധസൂചകമായി ബില്ലിന്റെ പകർപ്പ് കീറി. വഖഫ് കൗൺസിലിൽ മുസ്‍ലിം ഇതരസമുദായത്തിൽ നിന്നുള്ളവരെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് എൻ.കെ.പ്രേമചന്ദ്രന്റെ ഭേദഗതിയിന്മേൽ പ്രതിപക്ഷം വോട്ടെടുപ്പ് (ഡിവിഷൻ) തേടി. 231–288 എന്ന വോട്ടിന് ഭേദഗതി തള്ളി. ബില്ലിനെതിരെ നിലപാട് എടുക്കാൻ മുസ്‍ലിം സംഘടനകളിൽനിന്ന് എൻഡിഎ ഘടകകക്ഷികളായ ജെഡിയുവിനും ടിഡിപിക്കുംമേൽ സമ്മർദമുണ്ടായിരുന്നു. എന്നാൽ ബില്ലിനെ അനുകൂലിക്കുന്നതായി ഇരുപാർട്ടികളും വ്യക്തമാക്കി.
ലോക്സഭയിലെ കക്ഷിനില
എൻഡിഎ: 293 (288)
*ഇന്ത്യാസഖ്യം: 236 (232)
മറ്റുള്ളവർ: 13
*ഇന്ത്യസഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച 3 സ്വതന്ത്രരടക്കം.
വോട്ടിങ് നില
അനുകൂലിച്ചവർ: 288
പ്രതികൂലിച്ചവർ: 232
വിട്ടുനിന്നവർ: 0
അസാധാരണ നടപടി: പുലർച്ചെ രണ്ടിന് മണിപ്പുർ ചർച്ച!
മണിപ്പുരിൽ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതിന് ലോക്സഭയുടെ അനുമതി തേടിയുള്ള ചർച്ച ഇന്ന് പുലർച്ചെ രണ്ടിന് ലോക്സഭയിൽ ആരംഭിച്ചു. 14 മണിക്കൂർ നീണ്ട വഖഫ് ഭേദഗതി ബിൽ ചർച്ചയ്ക്കു ശേഷമാണ് അപ്രതീക്ഷിതമായി മണിപ്പുർ വിഷയമെടുത്തത്.