‘ആഗോളവൽക്കരണം അവസാനിച്ചു’: ട്രംപിന്റെ ‘പകരം തീരുവ’യിൽ പ്രതികരിക്കാൻ കെയ്ർ സ്റ്റാർമർ

ലണ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘പകരം തീരുവ’, ‘അമേരിക്ക ആദ്യം’ തുടങ്ങിയ നയങ്ങൾ ലോകനേതാക്കൾക്കിടെ അസ്വസ്ഥത സൃഷ്ടിക്കുന്നതിനിടെ, സംഭവത്തിൽ പ്രതികരണത്തിന് ഒരുങ്ങി യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ ‘ആഗോളവൽക്കരണത്തിന്റെ യുഗം അവസാനിച്ചു’ എന്ന് കെയ്മർ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

എന്നാൽ ട്രംപിന്റെ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമ്പോഴും യുഎസ് പ്രസിഡന്റിന്റെ തീരുമാനങ്ങളെ ശരിവയ്ക്കുന്ന ഒരു വിഭാഗം എതിർചേരിയിൽ ഉണ്ടെന്ന കാര്യം മറക്കുന്നില്ലെന്നും സ്റ്റാർമർ സൂചിപ്പിച്ചതായാണ് യുകെയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ദ് ടൈംസ്’ റിപ്പോർട്ട് ചെയ്തത്. ‘‘ആഗോളവൽക്കരണം ഗുണകരമല്ല എന്ന് ധാരാളം തൊഴിലാളികൾ പറയുന്നു. എന്നാൽ വ്യാപാരയുദ്ധമല്ല അതിനുള്ള പരിഹാരം. വ്യത്യസ്തമായൊരു പരിഹാരം അതിനുണ്ടെന്നു തെളിയിക്കാനുള്ള അവസരമുണ്ട്.’’– സ്റ്റാർമർ പറഞ്ഞതായി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സ്വതന്ത്ര വ്യാപാരവും കൂട്ട കുടിയേറ്റവും യാതൊരു ഗുണവുമുണ്ടാക്കിയില്ലെന്ന് വിശ്വസിക്കുന്ന ട്രംപിന്റെ അനുയായികൾക്കിടയിൽ എന്തുകൊണ്ട് അദ്ദേഹത്തിന്റെ സാമ്പത്തിക ദേശീയനയം ശ്രദ്ധേയമായി എന്നും സ്റ്റാർമർ വിശദീകരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
‘‘നമുക്ക് അംഗീകരിക്കാൻ കഴിയാത്ത ചിലത് ട്രംപ് ചെയ്തു, എന്നാൽ അദ്ദേഹത്തിന്റെ പിന്നിൽ ജനം അണിനിരക്കുന്നതിന് കാരണങ്ങളുണ്ട്. ലോകം മാറി, ആഗോളവൽക്കരണം അവസാനിച്ചു, ഇപ്പോൾ നാമൊരു പുതു യുഗത്തിലാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള ജനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് മറുപടി നൽകാൻ ഈ ലേബർ സർക്കാരിന് കഴിയും’’– സ്റ്റാർമറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ട്രംപിന്റെ ‘പകരം തീരുവ’ പ്രഖ്യാപനത്തോടെ വിപണി കുത്തനെ ഇടിഞ്ഞത് ലോകരാഷ്ട്ര തലവന്മാർക്കിടയിലും വോട്ടർമാർക്കിടയിലും അതൃത്പി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സ്റ്റാർമറിന്റെ പ്രസംഗം ട്രംപിന്റെ നയങ്ങൾക്കെതിരായ ഒരു ലോകനേതാവിന്റെ ശക്തമായ ഇടപെടലാകുമെന്നാണ് കരുതുന്നത്. അതോടൊപ്പം യുകെയുടെ സാമ്പത്തിക രംഗത്തിന് ഉണർവേകാകുനുള്ള പ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്നാണ് സൂചന.